ഖുര്‍ആന്‍ പാരായണ മത്സരത്തിന് ഉജ്വല തുടക്കം
text_fieldsഅബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിക്കുന്ന റമദാന് ഖുര്‍ആന്‍ പാരായണ മത്സരത്തിനു തുടക്കമായി. സെന്റര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ പ്രാഥമിക മത്സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ പ്രതിഭകളാണ് മാറ്റുരച്ചത്. അബൂദബി ഗ്രാന്റ് ശൈഖ് സായിദ് മസ്ജിദിലെ ഖാരിഉം ശൈഖ് ഖലീഫ ബിന്‍ സായിദ് മസ്ജിദ് ഇമാമുമായ ഡോ. അഹ്മദ് അബ്ദുല്‍ അലീം അബൂസലീമയുടെ ഖുര്‍ആന്‍ പാരായണത്തോടെ മത്സരങ്ങള്‍ ആരംഭിച്ചു.
സ്വദേശികളും വിദേശികളുമടങ്ങുന്ന വിധികര്‍ത്താക്കളാണ് മത്സരം വിലയിരുത്തുന്നത്. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുല്‍ സലാം, സുന്നി സെന്റര്‍ പ്രസിഡന്റ് റഊഫ് അഹ്സനി, കെ.എം.സി.സി പ്രസിഡന്റ് ശുകൂറലി കല്ലുങ്ങല്‍ സംസാരിച്ചു. ജൂനിയര്‍ വിഭാഗം പ്രാഥമിക മത്സരത്തില്‍ ഏറ്റവും മികവ് പ്രകടിപ്പിച്ച എട്ട് മത്സരാര്‍ഥികള്‍ അവസാന ഘട്ട മത്സരത്തിന് യോഗ്യത നേടി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ഫൈനല്‍ മത്സരം ഞായറാഴ്ച രാത്രി 9.30ന് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

