Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വിസ്​ മത്സരം

text_fields
bookmark_border

ദുബൈ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മലയാളം മിഷൻ നടത്തിയ 'ആസാദി കാ അമൃത്'- വജ്രകാന്തി 2021 ആഗോളതല ക്വിസ് മത്സരം അധ്യാപക വിഭാഗത്തിൽ ദുബൈ ചാപ്റ്റർ മൂന്നാം സ്ഥാനം നേടി. അധ്യാപകരായ ഫിറോസിയ ദിലീഫ് റഹ്​മാൻ, സുനേഷ് കുമാർ എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. ചാപ്റ്റർ തല വിജയികളിൽ നിന്ന്, ആഗോളതല യോഗ്യതാ മത്സരത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ആറു ചാപ്റ്ററുകളാണ് ഗ്രാൻഡ് മാസ്​റ്റർ ഡോ. ജി എസ് പ്രദീപ് ഓൺലൈൻ വഴി നയിച്ച ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.

പുതുച്ചേരി, തെലുങ്കാന ചാപ്റ്ററുകളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. കുട്ടികളുടെ വിഭാഗത്തിൽ കുവൈത്ത്​, മധ്യപ്രദേശ്, പുതുച്ചേരി ചാപ്റ്ററുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജാ സൂസൻ ജോർജ്​ അധ്യക്ഷയായ പരിപാടിയിൽ സാംസ്​കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സരാർഥികൾക്ക് ആശംസകൾ നേർന്നു. ദുബൈ ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തോടനുബന്ധിച്ച് വിജയികളെ അനുമോദിക്കുമെന്ന് സെക്രട്ടറി പ്രദീപ് തോപ്പിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - quiz competition
Next Story