Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വിസ്റ്റ് അബൂദബി 'കമ്യൂൺ' സംഘടിപ്പിച്ചു

text_fields
bookmark_border
ക്വിസ്റ്റ് അബൂദബി കമ്യൂൺ സംഘടിപ്പിച്ചു
cancel
camera_alt

ക്വി​സ്റ്റ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ അ​ബൂ​ദ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ‘ക്വി​സ്റ്റ് ക​മ്യൂ​ൺ

അ​ഹ്​​ല​ൻ റ​ബീ​ഹി​ന്‍റെ’ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

അബൂദബി: ക്വിസ്റ്റ് പ്രമോഷൻ കൗൺസിൽ അബൂദബിയുടെ നേതൃത്വത്തിൽ 'ക്വിസ്റ്റ് കമ്യൂൺ അഹ്ലൻ റബീഹ് 2022' എന്ന പേരിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പരിപാടിയുടെ ദേശീയതല ഉദ്ഘാടനം അബൂദബി ഐ.സി.എഫ് ഓഫിസിൽ നടന്നു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വിസ്റ്റ് ഫൗണ്ടേഷൻ കാർണാടകയിലും ആന്ധ്രപ്രദേശിലും നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ക്വിസ്റ്റിന്‍റെ പുതിയ പദ്ധതി 'വി കെയർ' ഉദ്ഘാടനവും നടന്നു. ഐ.സി.എഫ് നോളജ് സെൽ പ്രസിഡന്‍റ് അബ്ദുൽ ഹമീദ് സഅദി ഉദ്ഘാടനം ചെയ്തു. റഫീഖ് അണ്ടോണ അധ്യക്ഷത വഹിച്ചു. ക്വിസ്റ്റ്‌ ഡയറക്ടർ ജനറൽ മിദ്‌ലാജ് അൽ ഖാദിരി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. എക്‌സിക്യൂട്ടിവ് ഡയറക്ടർ മൻസൂർ അലി ഖാദിരി ക്വിസ്റ്റ് സന്ദേശ പ്രഭാഷണം നടത്തി. ഹസ്സൈനാർ അമാനി ക്വിസ്റ്റ്‌ നാഷനൽ നേതാക്കളായ നെൽക അബ്ദുള്ള ഹാജി, ജുനൈദ്, റസാഖ് ഹാജി, കബീർ ബായമ്പാടി, അൻവർ, ഇക്ബാൽ കുന്താപുര എന്നിവർ പങ്കെടുത്തു. ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും റഹീസ് പി.സി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Quist organized the Abu Dhabi 'commune'
Next Story