അടച്ചിട്ട മുറിയിൽ അമ്മക്കിളികൾക്കൊപ്പം
text_fieldsഒരു വർഷമായി മനസ്സിൽ ചേക്കേറിയ ആഗ്രഹമായിരുന്നു വീടിനുള്ളിൽ ഒതുങ്ങി ജീവിക്കുന്ന സ്നേഹത്തിെൻറ ബാഹ്യരൂപമായ അമ്മക്കിളികളെ അറബിനാട്ടിലെ കുഞ്ഞിക്കൂട്ടിലേക്ക് വിരു ന്നിനു കൊണ്ട് വരിക എന്നത്.
തണുപ്പ് സമയം കഴിയാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന് നു ഞങ്ങൾ. തണുത്തു വിറക്കാതെയും ചൂടെടുത്തു വിയർക്കാതെയുമിരിക്കാനാണ് കഴിഞ്ഞ മാസം തി രഞ്ഞെടുത്തത്. അങ്ങനെയാണ് ഉമ്മയും ഭർത്താവിെൻറ ഉമ്മയും ഇവിടെ എത്തിയത്. പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രയായിരുന്നു. വരാനിരിക്കുന്ന കോവിഡ് കാലത്തെ കുറിച്ച് വലിയ ധാരണകളൊന്നുമില്ലാത്തതിനാൽ രണ്ടാഴ്ചക്കാലം ആർത്തുല്ലസിച്ചു.
എന്നാൽ, ഞങ്ങളുടെ ചുറ്റിക്കറങ്ങലുകൾക്ക് വിലങ്ങിട്ട് കോവിഡ് ഇൗ രാജ്യത്തുമെത്തി. നാളെയിലെ തലമുറക്ക് പറഞ്ഞു കൊടുക്കാൻ കോവിഡ് പുതിയ കഥ രചിക്കുകയാണ്. പൊഴിഞ്ഞു പോയ ജീവനുകൾക്ക് എണ്ണമറ്റ മരണക്കുഴി നിരന്ന കഥ. ദേവാലയങ്ങൾ അടക്കപ്പെട്ട കഥ. ജാതിയും മതവും മറന്നു മനുഷ്യൻ മനുഷ്യനായ കഥ. കൂടപ്പിറപ്പിനോട് പോലും അകൽച്ച കാണിക്കേണ്ടി വന്ന നിസ്സഹായാവസ്ഥയുടെ കഥ. സാധാരണയിൽ കവിഞ്ഞു ജനങ്ങൾ ഭീതിയിലായ കഥ. അദൃശ്യനായ ദൈവത്തിനെ പേടിയില്ലാത്ത മർത്യൻ ഒരു അണുവിനെ ഭയന്നു മാളത്തിലൊളിച്ച കഥ.
വിമാനത്താവളം തുറക്കുമെന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും അമ്മക്കിളികളെ നാട്ടിലേക്കയക്കാൻ മനസ്സ് വരുന്നില്ല. കാലങ്ങളായി മക്കളെ പിരിഞ്ഞിരുന്ന ഉമ്മാമ്മമാരുടെ വാത്സല്യം ആവോളം ആസ്വദിക്കുകയാണിപ്പോൾ. അതിന് ഈ നാലു ചുവരുകൾ തന്നെ ധാരാളം. എന്നിരുന്നാലും നാട്ടിലുള്ള പ്രിയപ്പെട്ടവരെ കാണാൻ കഴിയാത്തതിെൻറ പ്രതിഷേധം അവർ ഇടക്കിടെ പ്രകടമാക്കുന്നുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വാർത്തകളെ കാതോർത്തു കൊണ്ട് ഓരോ ദിവസവും തള്ളിനീക്കുകയാണ് അവർ. സ്വന്തത്തേക്കാളേറെ മറ്റുള്ളവരുടെ വിഷമങ്ങളാണ് അവരെ സങ്കടപ്പെടുത്തുന്നത്.
കലാവിനോദങ്ങൾക്ക് മാത്രമായി ഓൺ ചെയ്തിരുന്ന ടി.വി ഇപ്പോൾ വാർത്തകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു. പലരുടെയും വിസ കാലാവധി തീർന്നതും വീട്ടിൽ പോകാൻ കഴിയാത്തതും അവരുടെ പ്രിയപ്പെട്ടവരുടെ വിഷമങ്ങളുമൊക്കയാണ് ഉമ്മമാരുടെ സങ്കടം. റോഡിലേക്ക് ഉറ്റു നോക്കുമ്പോൾ ഇന്ന് മാത്രം ജീവിച്ചാൽ മതി എന്ന മട്ടിൽ പുറത്തിറങ്ങുന്നവരെ കാണാം. അവർക്ക് ഇന്നും നേരം വെളുത്തിട്ടില്ല. തനിക്കു കിട്ടിയാൽ കുടുംബവും സമൂഹവും അനുഭവിക്കേണ്ടി വരുമെന്ന ബോധത്തോടെ, അച്ചടക്കത്തോടെ നമുക്ക് കാത്തിരിക്കാം. സർക്കാർ നിർദേശങ്ങൾ അനുസരിക്കാം, ഒരു നല്ല നാളേക്ക് വേണ്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
