കഴിക്കണം, പക്ഷേ കരുതലോടെ വേണം
text_fieldsക്വാറൻറീനും ലോക്ഡൗണുമെല്ലാം കഴിഞ്ഞ് പുറത്തേക്ക് പോകാനാകുേമ്പാൾ വാതിലിലൂടെ കടന്നുപോകാൻ കഴിയുമോ എന്ന് ഉറപ്പില്ല എന്നു പറയുന്ന കൊറോണക്കാല ട്രോൾ വാട്സ്ആപ്പിലെല്ലാം പാറിനടക്കുന്നുണ്ട്. പുറത്തിറങ്ങി ആക്ടിവിറ്റികളൊന്നും ചെയ്യാനാവാതെ വീട്ടിലിരിക്കുേമ്പാൾ ബോറടി മാറ്റാൻ ഭക്ഷണം കഴിക്കൽ മാത്രമാണ് പരിപാടിയെന്നും പലരും പറയുന്നുണ്ട്. ഭക്ഷണത്തോട് താൽപര്യം കൂടുക സ്വാഭാവികമാണ്. പക്ഷേ, കാര്യമായ ശാരീരികാധ്വാനങ്ങളും കുറവായതിനാൽ ഭാരം കൂടാനും വലിയ സാധ്യതയുണ്ട്.ശരിക്കും വിശപ്പ് അനുഭവപ്പെടുേമ്പാൾ മാത്രം ഭക്ഷണം കഴിക്കാം എന്ന് തീരുമാനിക്കലാണ് ഇതിനെ മറികടക്കാനുള്ള മുഖ്യമാർഗം. വീട്ടിലല്ലേ എപ്പോെഴങ്കിലും കഴിക്കാം എന്നും കരുതരുത് പക്ഷേ, കഴിക്കണം. ആരോഗ്യകരമായ ഒരു ബ്രേക്ഫാസ്റ്റോടുകൂടി ദിനചര്യ തുടങ്ങാം. അൽപം വൈകി എണീക്കുന്നവരാണെങ്കിൽ ബ്രഞ്ച് കഴിക്കാം.
പഴങ്ങളും പച്ചക്കറികളും അൽപം നട്ട്സും കഴിച്ചാൽ നന്നായി. ലളിതമായ പാചകം വീട്ടിൽതന്നെ നടത്താൻ കഴിഞ്ഞാൽ കൂടുതൽ സൗകര്യപ്രദമാവും. ഇൻസ്റ്റൻറ് ഫുഡ്, റെഡി ടു ഇൗറ്റ് ഉൽപന്നങ്ങളും ഭക്ഷണശീലങ്ങളിൽ അധികം വരാതെ നോക്കണം. കൂടുതൽ കാലം സൂക്ഷിക്കാനായി പ്രിസർവേറ്റീവുകൾ അധികമായി ചേർത്തിട്ടുള്ളവയാവും ഇൗ ഭക്ഷണങ്ങൾ. വീട്ടിലിരിക്കുേമ്പാൾ ചായയും കാപ്പിയും കണക്കറ്റ് കുടിക്കുന്ന ശീലമുണ്ട് പലർക്കും. അത് വേണ്ട. ശുദ്ധജലം ധാരാളമായി കുടിക്കുകയും വേണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ശരിയായ രീതിയിൽ ഇരിക്കണം. ശരിയായ പൊസിഷനിലല്ലാതെ കൂടുതൽ നേരം ഒറ്റ ഇരിപ്പ് ഇരിക്കുന്നത് അസിഡിറ്റിയും ദഹനക്കേടും വരുത്തിവെക്കും. കുഞ്ഞുങ്ങൾക്ക് ആരോഗ്യദായകമായ സ്നാക്സുകൾ നൽകാൻ ശ്രദ്ധിക്കുക. നട്ട്ബാറുകൾ, പഴക്കൂട്ടുകൾ, മുഴുധാന്യങ്ങൾ ചേർത്തുള്ള വിഭവങ്ങൾ, പുഴുങ്ങിയ മുട്ട എന്നിവയെല്ലാം അനുയോജ്യമാണ്.
കിടക്കുന്നതിനു മുമ്പ് സ്നാക്സുകൾ കൊറിക്കുന്നത് കലോറി കൂട്ടാൻ വഴിവെക്കുമെന്നതിനാൽ ഉപേക്ഷിക്കുന്നതാണ് ഉത്തമം. ടി.വിയും നെറ്റുമെല്ലാം ആസ്വദിച്ചിരിക്കുന്നതിനിടെ കഴിക്കുന്നതും കൊറിക്കുന്നതുമെല്ലാം കൂടാൻ സാധ്യതയുണ്ട്. അവിടെയും കരുതൽ വേണം. ആരോഗ്യകരമായ സ്നാക്സുകൾ, പ്ലെയിൻ പോപ്കോൺ, പഴങ്ങളിട്ട വെള്ളം എന്നിവയെല്ലാം സഹായകമാവും. ലോക്ഡൗൺ ആണെന്നുവെച്ച് ശരീരത്തെ ലോക്ക് ആക്കി വെക്കേണ്ടതുമില്ല കേേട്ടാ. വീട്ടിനകത്തു ചെയ്യാവുന്ന എന്തെങ്കിലുമൊരു വ്യായാമം- യോഗ, സ്ട്രെച്ചിങ്, ഡാൻസിങ്, നടത്തം, ബാഡ്മിൻറൺ എന്നിവയേതെങ്കിലും ചെയ്യാനായാൽ തുടക്കത്തിൽ പറഞ്ഞ ഭീതിയും മറികടക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
