ആശുപത്രിലെത്തിയാൽ െഎസൊലേഷൻ; വീട്ടിലെത്തിയാൽ ക്വാറൻറീൻ
text_fieldsഒരുമാസം മുമ്പാണ് കോവിഡ് ബാധിതനായ മലയാളിയായ 45കാരനെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ അദ്ദേഹത്തിെൻറ കാര്യത്തിൽ ഞങ്ങൾക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. എല്ലാ ദിവസവും വിളിക്കുന്ന അദ്ദേഹത്തിെൻറ അമ്മക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു, ‘എെൻറ മോനെ എത്രയും വേഗം സുഖപ്പെടുത്തണം’. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് അയാൾ െഎസൊലേഷൻ വാർഡിലേക്കെത്തിയത്. അവർക്ക് നെഗറ്റിവാണെന്ന ആശ്വാസം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കുടുംബക്കാരുടെ സങ്കടം ഒരു വശത്തും വൃക്കരോഗവും കോവിഡും മറുവശത്തും വേദനകൾ തീർത്തെങ്കിലും മനക്കരുത്തിെൻറ പ്രതീകമായ ആ യുവാവ് കോവിഡിനെയും അതിജീവിച്ചു. ഇങ്ങനെയുള്ള അമ്മമാരുടെയും കുടുംബത്തിെൻറയും പ്രാർഥനകളാണ് ഞങ്ങൾ ആരോഗ്യപ്രവർത്തകരുടെ ഏറ്റവും വലിയ ശമ്പളവും പ്രചോദനവും. മറിയ മോൾ ഞങ്ങളുടെ വീട്ടിലേക്കെത്തിയിട്ട് രണ്ടുമാസമാകുന്നേയുള്ളൂ. അവളെ നെഞ്ചോടുചേർത്ത് കൊതിമാറിയിട്ടില്ല. കോവിഡ് വാർഡിൽനിന്നെത്തുന്ന പിതാവിെൻറ ദുഃഖവും പരിമിതിയും അവൾക്കറിയില്ലല്ലോ. അഞ്ചു വയസ്സുകാരി ലിയയുടെ കളിചിരികൾ ദൂരെനിന്ന് നോക്കിക്കാണുേമ്പാൾ നെഞ്ച് പിടയാറുണ്ട്.
എങ്കിലും, പരിഭവമേതുമില്ല. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമാണ്. പിതാവും മാതാവും ഭാര്യയും റാസല്‍ഖൈമയില്‍ ഒപ്പമുണ്ട്. വീട്ടിൽ പോലും കാര്യങ്ങള്‍ പഴയ പടിയല്ല. എല്ലാവരുമായും മാനസിക അടുപ്പം മാത്രം. എങ്കിലും, കോവിഡ് ബാധയെത്തുടര്‍ന്ന് ചിതറി താമസിക്കുന്ന കുടുംബങ്ങളുടെ വ്യാധിയോളം വരില്ല എെൻറ നൊമ്പരങ്ങള്‍.പല കാഴ്ചപ്പാടുകളും തിരുത്തിക്കുറിക്കുന്ന കാലമാണിത്. ഡോക്ടര്‍മാരായ ഞങ്ങളെക്കുറിച്ചുള്ള ‘നെഗറ്റിവ്’ധാരണകൾ പൊതുസമൂഹം മാറ്റുന്നതിൽ സന്തോഷമുണ്ട്. കുടുംബത്തെയും കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിക്കണമെന്ന വെമ്പലിലായിരുന്നു നേരത്തേ ജോലി തീര്ത്തിരുന്നതെങ്കില് ഇപ്പോള്‍ വീട്ടുപടിക്കലെത്തി ഉറ്റവരെ നോക്കി നെടുവീര്‍പ്പിടാനാണ് വിധി. കോവിഡിനെതിരായ പോര്‍മുഖത്ത് യു.എ.ഇ ഭരണാധികാരികളും ആരോഗ്യമന്ത്രാലയവും മുന്നില്‍നിന്ന് നയിക്കുന്നത് ഞങ്ങള്‍ക്ക് നല്കുന്ന ആത്മവിശ്വാസം വലുതാണ്.പ്രതിസന്ധി മുന്നില്‍കണ്ട് പദ്ധതികള്‍ ആവിഷ്കരിച്ച ആരോഗ്യമന്ത്രാലയത്തിെൻറ നടപടികള്‍ ഇവിടെ മലയാളികളുള്‍പ്പെടെയുള്ള രോഗബാധിതര്‍ക്ക് ഏറെ ആശ്വാസമായി. രോഗനിര്ണയത്തിനുപുറമെ പോസിറ്റിവ് കേസുകള്‍ക്ക് ഏറെ കരുതലും നല്കുന്നു. കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്നും ദിവസവും നിരവധി പേര് രോഗമുക്തരായി മടങ്ങുന്നുണ്ട്.
രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുഴുസമയ സേവനത്തിന് പുറമെ ഭക്ഷണവും വൈഫൈ ഉള്‍പ്പെടെയുള്ള സൗകര്യവും സൗജന്യമാണ്. റാക് ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ലാഹ് കോവിഡ് ആശുപത്രിയില്‍ സേവനനിരതരായ വിവിധ രാജ്യക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും മാര്‍ട്ടിനുമാണ് മലയാളി ഡോക്ടര്‍മാര്‍. സാധാരണ രോഗീപരിചരണത്തില്നിന്ന് ഭിന്നമായി വൈറസ് ബാധ പേടി എന്നത് യാഥാര്‍ഥ്യമാണ്. ജോലിസമയം കഴിഞ്ഞ് സൗജന്യ കൗണ്‍സലിങ്ങും നടത്തുന്നുണ്ട്. കോവിഡ് ബാധിതരുടെ കരളുലക്കുന്ന അഭ്യര്‍ഥനകള്‍ ആദ്യഘട്ടത്തില്‍ ഇതര എമിറേറ്റുകളില്‍നിന്ന് മാത്രമായിരുന്നെങ്കില്‍ ഇപ്പോൾ റാസല്‍ഖൈമയിലും സ്ഥിതി സമാനമാണ്. കടുത്ത മാനസിക സമ്മർദത്തിനടിപ്പെടുന്നവരാണ് വിളിക്കുന്നവരിലേറെയും. റാക് ഐ.ആര്.സി, എ.കെ.എം.ജി തുടങ്ങിയ കൂട്ടായ്മകളുടെ ഹെല്‍പ്പ് ഡെസ്കുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. കോവിഡ് നിര്‍ണയത്തില്‍ പോസിറ്റിവ് ആകുന്നവര്‍ ഭയവും ആശങ്കയും അകറ്റിനിര്‍ത്താന്‍ മനസ്സിനെ മെരുക്കുന്നിടത്താണ് ആദ്യ വിജയം. കോവിഡിനെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനം വൈകാതെ സാധാരണ ജീവിതം സാധ്യമാക്കും. പ്രതീക്ഷക്കും പ്രത്യാശക്കുമൊപ്പം പ്രാര്ഥനകളുമുണ്ടെങ്കിൽ വിജയം സുനിശ്ചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
