Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്വാ​​റ​​ൻ​​റീ​​നി​​ൽ...

ക്വാ​​റ​​ൻ​​റീ​​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് ആ​​ശ്വാ​​സ​​വു​​മാ​​യി ഐ.​​സി.​​എ​​ഫ്

text_fields
bookmark_border
ക്വാ​​റ​​ൻ​​റീ​​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് ആ​​ശ്വാ​​സ​​വു​​മാ​​യി ഐ.​​സി.​​എ​​ഫ്
cancel

അ​​ബൂ​​ദ​​ബി: മു​​സ​​ഫ വ്യ​​വ​​സാ​​യ ന​​ഗ​​രി​​യി​​ലെ ലേ​​ബ​​ർ ക്യാ​​മ്പു​​ക​​ളി​​ൽ ക്വാ​​റ​​ൻ​​റീ​​നി​ ​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി ഐ.​​സി.​​എ​​ഫ് വ​​ള​​ൻ​​റി​​യ​​ർ​​മാ​​ർ. ഐ.​​സി.​​എ​​ഫ് നാ ​​ഷ​​ന​​ൽ പ്ര​​സി​​ഡ​​ൻ​​റ്​ മു​​സ്ത​​ഫ ദാ​​രി​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഹെ​​ൽ​​പ്​ ലൈ​​ൻ വ​​ഴി എ​​ത്തു​​ന്ന ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റു​​ന്ന​​തി​​ന് വി​​വി​​ധ മേ​​ഖ​​ല​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ജീ​​വ​​കാ​​രു​​ണ്യ സേ​​വ​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. ഹെ​​ൽ​​പ് ലൈ​​നു​​ക​​ളി​​ലെ​​ത്തു​​ന്ന സ​​ന്ദേ​​ശ​​മ​​നു​​സ​​രി​​ച്ച് ര​​ണ്ട് മ​​ണി​​ക്കൂ​​റി​​ന​​കം ആ​​വ​​ശ്യ​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ വ​​ള​​ൻ​​റി​​യ​​ർ​​മാ​​ർ സ​​ന്ന​​ദ്ധ​​മാ​​ണ്. കോ​​വി​​ഡ് രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​വ​​രെ ആ​​രോ​​ഗ്യ വ​​കു​​പ്പി‍​െൻറ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ ഉ​​റ​​പ്പാ​​ക്കാ​​നും പ​​രി​​ശ്ര​​മി​​ക്കു​​ന്നു.


ജോ​​ലി ന​​ഷ്​​​ട​​പ്പെ​​ട്ട​​വ​​ർ​​ക്കും ക്വാ​​റ​​ൻ​​റീ​​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കും ഭ​​ക്ഷ​​ണം, ഒ​​രു മാ​​സ​​ത്തേ​​ക്കു​​ള്ള ഫു​​ഡ് കി​​റ്റു​​ക​​ൾ, മ​​രു​​ന്നു​​ക​​ൾ, പാ​​ത്ര​​ങ്ങ​​ൾ, സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, വൈ​​ദ്യ സ​​ഹാ​​യ​​ങ്ങ​​ൾ, കൗ​​ൺ​​സ​​ലി​​ങ്ങു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് ഐ.​​സി.​​എ​​ഫ് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​ത്. വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​മാ​​യി നൂ​​റു​​ക​​ണ​​ക്കി​​ന് കാ​​ളു​​ക​​ളാ​​ണ് ഹെ​​ൽ​​പ് ലൈ​​നു​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. ബ​​ന്ധു​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ച്ചും സ​​ഹാ​​യ​​മാ​​വ​​ശ്യ​​പ്പെ​​ട്ടും ഇ​​ന്ത്യ​​യി​​ൽ നി​​ന്നും മ​​റ്റു ജി.​​സി.​​സി രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നും ഒ​​ട്ടേ​​റെ കാ​​ളു​​ക​​ൾ എ​​ത്തു​​ന്നു. മു​​സ​​ഫ​​യി​​ലെ ഐ​​ക്കാ​​ട്, ബ​​നി​​യാ​​സ്, ഹ​​മീം, സ​​ലാം സി​​റ്റി, മു​​സ​​ഫ ശാ​​ബി​​യ, മു​​സ​​ഫ സ​​ന​​ഇ​​യ്യ തു​​ട​​ങ്ങി​​യ ഏ​​രി​​യ​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​ബ്​​​ദു​​ൽ ഹ​​മീ​​ദ് സ​​അ​​ദി, ശ​​മീ​​ർ മു​​സ്ത​​ഫ, കു​​ഞ്ഞു കാ​​ളാ​​ട്, താ​​ജു​​ദ്ദീ​​ൻ സ​​ലാ​​ഹ്, അ​​ബ്​​​ദു​​ൽ ജ​​ലീ​​ൽ, ഫൈ​​സ​​ൽ കൈ​​പ്പു​​റം, മൊ​​യ്തു​​ട്ടി നെ​​ച്യാ​​ട്, റാ​​ഷി​​ദ് സ​​അ​​ദി, ശ​​രീ​​ഫ് കു​​ട്ടോ​​ത്ത്, ഫാ​​റൂ​​ഖ് നി​​സാ​​മി, മൊ​​യ്തീ​​ൻ പൊ​​ന്മു​​ണ്ടം എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsquaranteene
News Summary - quaranteene-uae-gulf news
Next Story