കേരളം അവതരിപ്പിക്കുന്നത് ഗുണനിലവാരവും ബ്രാൻറ് ബോധവുമുള്ള കമ്പനികളെ –എം. ശിവശങ്കര്‍
text_fieldsദുബൈ: ജൈറ്റക്സിൽ കേരളം അവതരിപ്പിക്കുന്നത് ഗുണനിലവാരവും ബ്രാൻറ് ബോധവുമുള്ള കമ്പനികളെയാണെന്ന് കേരള ഐ.ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ ഐ.എ.എസ് പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെൻററിലെ കേരള സ്റ്റാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിെൻറ വരുമാനത്തില്‍ വിവര സാങ്കേതിക മേഖല കാര്യമായ സംഭാവന നൽകുന്നുണ്ട്. ചെറിയതായി സ്ഥാപിക്കപ്പെടുകയും പിന്നീട് വലുതാവുകയും ചെയ്ത കമ്പനികളെ കേരളം ജൈറ്റക്സിലെ പരിചയപ്പെടുത്തുന്നു. അത്തരം 20 കമ്പനിൾ ജൈറ്റക്സില്‍ എത്തിയിട്ടുണ്ട്.
പ്രവര്‍ത്തനത്തില്‍ ഗുണനിലവാരവും ബ്രാൻറ് ബോധവുമുള്ള കമ്പനികളെ നമുക്ക് അവതരിപ്പിക്കാനാകുന്നു.
വിവര സാങ്കേതിക രംഗത്ത് കേരളം ഇന്ത്യയില്‍ എടുത്തു പറയേണ്ട ശക്തിയാണ്. ഐ.ടിയില്‍ വിജയം നേടിയ ഒട്ടേറെ മലയാളി സംരംഭകരുണ്ട്. ഇന്‍ഫോസിസ് മുന്‍ എം.ഡിയും സി.ഇ.ഒയുമായ എസ്.ഡി ഷിബുലാല്‍ ചെയര്‍മാനായി കേരള സര്‍ക്കാര്‍ ഒരു ഹൈപവര്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ക്രിസ് ഗോപാലകൃഷ്ണന്, വി.കെ മാത്യൂസ് എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. മാറി വരുന്ന ഐ.ടി. മേഖലയെ പുതിയ നിക്ഷേപകരുമായി അടുപ്പിച്ച് സംരംഭക ശ്രമങ്ങള്‍ക്ക് ഈ കമ്മിറ്റി നേതൃത്വം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കുള്ള ഐ.ടി. നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാന്‍ കമ്മിറ്റി പരിശ്രമിക്കുന്നുവെന്ന് തുടര്‍ന്നു സംസാരിച്ച എസ്.ഡി ഷിബുലാല്‍ പറഞ്ഞു. കേരളത്തിലെ ഐ.ടി. സാധ്യതകളെ കുറിച്ച് കേരളത്തിന് പുറത്ത് സംസാരിക്കാനാകുന്ന ആളുകളുടെ ഗ്രൂപ്പിനെ സൃഷ്ടിച്ചെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ടെക്നോപാര്‍ക് സി.ഇ.ഒ. ഋഷികേശ് നായര്‍, ചീഫ് മിനിസ്റ്റേഴ്സ് ഫെല്ലോ (ഐടി) അരുണ്‍ ബാലചന്ദ്രന് എന്നിവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. നിസ്സാന്‍, ലണ്ടന്‍ ആസ്ഥാനമായ ഏണസ്റ്റ് & യംങ് (ഇവൈ), ഐടി മേഖലയില്‍ അതിവേഗം വളരുന്ന ടെക്മഹീന്ദ്ര തുടങ്ങിയ ചില വമ്പന്‍ കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രാഥമിക നീക്കങ്ങള്‍ നടത്താനായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഋഷികേശ് നായര്‍, അരുണ്‍ ബാലചന്ദ്രന് എന്നിവരും ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.