ക്വാളിറ്റി കെയർ ഇന്ത്യ-ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ലയനം യാഥാർഥ്യത്തിലേക്ക്
text_fieldsദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനനടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്വേഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിക്കാൻ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു.
ഫെബ്രുവരി 27നും മാർച്ച് 13നും ഇടയിലായിരിക്കും യോഗം. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം.ലയനത്തിന് കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ) അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ‘നോ ഒബ്ജക്ഷൻ’ സർട്ടിഫിക്കറ്റുകളും നേരത്തെ ലഭിച്ചിരുന്നു. മറ്റ് നിയമപരമായ അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയനനടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആസ്റ്റർ പ്രമോട്ടർമാരും ബ്ലാക്ക്സ്റ്റോണും ചേർന്നായിരിക്കും ലയനശേഷം നിലവിൽവരുന്ന ‘ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ’ എന്ന സ്ഥാപനത്തെ നയിക്കുന്നത്. ലയന നടപടികളിൽ ഇതുവരെ കൈവരിച്ച സുപ്രധാന പുരോഗതിയിൽ വലിയ സന്തോഷവും പൂർണതൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇരുസ്ഥാപനങ്ങളും ലയിപ്പിച്ച് രൂപവത്കരിക്കുന്ന ‘ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡി’ന് കീഴിൽ ആസ്റ്റർ ഡി.എം, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകൾ
ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

