ശൈഖ് മുഹമ്മദിെൻറ ആത്മകഥ ‘ഖിസ്സതീ’ ഉടൻ പ്രസിദ്ധീകരിക്കും
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ആത്മകഥ ‘ഖിസ്സതീ’ (എെൻറ കഥ) ഉടൻ പ്രസിദ്ധീകരിക്കും. ഒൗദ്യ ോഗിക കൃത്യനിർവഹണ രംഗത്ത് 50 വർഷത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള 50 കഥകളാ ണ് പുസ്തകം പറയുന്നത്. അപൂർണമായ ആത്മകഥ എന്നാണ് ശൈഖ് മുഹമ്മദ് ഇൗ കൃതിയെ വിശേഷിപ്പിച്ചത്.
1968ൽ സമീഹ് സാദിറയിലെ മണൽക്കുന്നിൽെവച്ച് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും ശൈഖ് റാശിദ് ബിൻ സഇൗദ് ആൽ മക്തൂമും നടത്തിയ പ്രശസ്തമായ ഉഭയകക്ഷി ചർച്ചകളെ കുറിച്ചാണ് പുസ്തകത്തിലെ ഒരധ്യായത്തിെൻറ പ്രതിപാദ്യം.
തെൻറ വ്യക്തിത്വ നിർമിതിയിൽ വലിയ പങ്കുവഹിച്ച പിതാവ് ശൈഖ് റാശിദ് ബിൻ സഇൗദ് ആൽ മക്തൂമിെൻറ അധ്യാപനങ്ങളെ കുറിച്ചും ശൈഖ് മുഹമ്മദ് വിവരിക്കുന്നുണ്ട്. പ്രാണികളും ചെന്നായകളും മാനുകളും തണുപ്പും ചൂടുമുള്ള മരുഭൂമിയിൽ എങ്ങനെ ജീവിക്കാമെന്ന് തനിക്ക് എട്ട് വയസ്സാകുന്നതിന് മുമ്പ് പിതാവ് പഠിപ്പിച്ചതായി ശൈഖ് മുഹമ്മദ് പറയുന്നു. എട്ട് വയസ്സിന് ശേഷം മനുഷ്യരോടൊത്ത് നഗരത്തിൽ എങ്ങനെ ജീവിക്കാമെന്നും പഠിപ്പിച്ചു.
ലിബിയൻ നഗരമായ ട്രിപളി സന്ദർശിച്ചതിനെ കുറിച്ചാണ് മറ്റൊരധ്യായത്തിൽ ശൈഖ് മുഹമ്മദ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
