ഖത്തർ സ്റ്റാർസ് കപ്പ്: അൽ റയ്യാന്‍ ജയം
text_fieldsഖത്തർ സ്റ്റാർസ് കപ്പ് ഫുട്ബാളിൽ അൽ റയ്യാനും അൽ ഷഹാനിയയും തമ്മിലെ മത്സരത്തിൽനിന്ന്
ദോഹ: ഖത്തർ സ്റ്റാർസ് കപ്പ് ഫുട്ബാളിലെ ആദ്യ അങ്കത്തിൽ അൽ റയ്യാന്‍ വിജയത്തുടക്കം. വെള്ളിയാഴ്ച കിക്കോഫ് കുറിച്ച ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അൽ റയ്യാൻ ഏകപക്ഷീയമായ ഒരു ഗോളിന് അൽ ഷഹാനിയയെ തോൽപിച്ചു.
ഗ്രാൻഡ് ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോഡ്രിഗോ തബായുടെ ഒരു ഗോളിലായിരുന്നു റയ്യാൻ മത്സരം സ്വന്തമാക്കിയത്. ഖത്തറിലെ മുൻനിര ക്ലബുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ശനിയാഴ്ച രണ്ട് മത്സരങ്ങൾ നടക്കും. അൽ വക്റ - അൽ ഖോറിനെയും ഉംസലാൽ -അൽ ഷമാലിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

