ലോകകപ്പ്: ആഘോഷം അതിരുവിടരുത്, പൊതുസ്ഥലത്ത് മദ്യപാനം വേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
text_fieldsദുബൈ: ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ദുബൈയിലെ ഫാൻസിനും സന്ദർശകർക്കും നിർദേശങ്ങളുമായി ദുബൈ പൊലീസ്. പൊതു സ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കില്ലെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും പൊലീസ് അറിയിച്ചു. ലോകകപ്പിന് ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന നഗരമാണ് ദുബൈ. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്ന ആറ് നഗരങ്ങളിൽ ഒന്നാണ് ദുബൈ.
എല്ലാ ഫുട്ബാൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രദേശിക നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
പൊലീസിന്‍റെ നിർദേശങ്ങൾ:
. പൊതുസ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കില്ല.
. ചിത്രങ്ങളെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം.
. പൊതുമുതൽ സംരക്ഷിക്കണം.
. തീപടരുന്ന വസ്തുക്കൾ ഉപയോഗിക്കരുത്.
. രാജ്യത്തിന്‍റെ സംസ്കാരത്തെ ബഹുമാനിക്കണം.
. മറ്റ് മതങ്ങളെ അതിക്ഷേപിക്കരുത്.
. രാഷ്ട്രീയ തർക്കങ്ങൾ, വിവേചനം പോലുള്ളവ അനുവദിക്കില്ല.
. മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിലുള്ള ആഘോഷം പാടില്ല.
. സ്പോർട്സ്മാൻ സ്പിരിറ്റ് സൂക്ഷിക്കുക.
. ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
. അനധികൃത മാസാജ് സെന്‍ററുകൾ, സംശയാസ്പദമായ പരസ്യങ്ങൾ എന്നിവയിൽ വീഴാതിരിക്കുക.
. അമിത വൈകാരിക പ്രകടനങ്ങൾ ഒഴിവാക്കുക.
. ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
. ലഗേജ് പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്.
. ടാക്സിയിൽ സഞ്ചരിക്കുന്നവർ നമ്പർ കുറിച്ചുവെക്കുകയും ബിൽ വാങ്ങുകയും ചെയ്യണം. ടാക്സിയിൽ മറന്നുവെക്കുന്ന വസ്തുക്കൾ വീണ്ടെടുക്കാൻ ഇത് ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

