ഖത്തർ നിക്ഷേപം: ഇന്ത്യയിൽ പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കുന്നു
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽചിത്രം)
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിൽ ചർച്ച നടത്തി. നിക്ഷേപമേഖലയിലും ഊർജസുരക്ഷാമേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുള്ള ബന്ധം സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ഈ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങളും ചർച്ചയായി. ഖത്തർ ഇൻവെസ്റ്റ് അതോറിറ്റിയുടെ കീഴിൽ ഇന്ത്യയിൽ പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടും കൂടിയാലോചന നടന്നു. കൂടുതൽ നിക്ഷേപം എത്തുന്ന കാര്യങ്ങൾ സൗകര്യപ്രദമാക്കാനാണിത്. ഇന്ത്യയിലെ മൊത്തം ഊർജശൃംഖലയിൽ ഖത്തരി നിക്ഷേപം ആകർഷിക്കാനും പദ്ധതിയുണ്ട്. ഇന്ത്യൻ എംബസിയാണ് ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയുടെ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
ഡിസംബർ 18ന് ദേശീയദിനമാഘോഷിക്കുന്ന ഖത്തറിന് മോദി ആശംസകൾ അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിെൻറ ഉത്സാഹം ഏറെ അഭിനന്ദനീയമാണെന്നും ഇന്ത്യക്കാർ ഖത്തറിലെ വിവിധമേഖലകളിൽ വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും അമീർ മോദിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

