ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു
text_fieldsഷാര്‍ജ സഫാരി മാളില്‍ നടന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പിന്റെ യു.എ.ഇ പ്രകാശനച്ചടങ്ങ്
ഷാര്‍ജ: മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ പുതുമയുള്ളതും ബിസിനസ് സമൂഹത്തിന് ഉപകാരപ്രദവുമായ പ്രസിദ്ധീകരണമാണെന്ന് സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മാടപ്പാട് അഭിപ്രായപ്പെട്ടു. ഷാര്‍ജ സഫാരി മാളില്‍ നടന്ന ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പിന്റെ യു.എ.ഇ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസില്‍ നെറ്റ് വര്‍ക്കിങ്ങിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പ്രവാസി സംരംഭകനും മിറാള്‍ഡ ഗോള്‍ഡ് ഡയറക്ടറുമായ ഡോ. മുഹമ്മദുണ്ണി ഒളകര ആദ്യ പ്രതി ഏറ്റുവാങ്ങി.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഡാറ്റയാല്‍ സമ്പന്നമായ ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഏവന്‍സ് ട്രാവല്‍ ആൻഡ് ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ചാക്കോ ഊളക്കാടന്‍, കെ.വി. ബഷീര്‍, പ്രഫസര്‍ സിദ്ധീഖ്, ബഷീര്‍ വടകര, ശംനാസ് ബേപ്പൂര്‍, സെലിബ്രറ്റി കോച്ച് ഡോ. ലിസി ഷാജഹാന്, സഫാരി പര്‍ച്ചേസ് റീജനല്‍ ഡയറക്ടര്‍ ബി.എം. ഖാസിം, ലീസിങ് മാനേജര്‍ രവിശങ്കര്‍, പര്‍ച്ചേസ് മാനേജര്‍ ജിനു മാത്യൂ, അസിസ്റ്റന്റ് പര്‍ച്ചേസ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിങ് മാനേജര്‍ ഫിറോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ മൂന്ന് പ്ലാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ലസ് സി.ഇ.ഒയും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

