ഖാഇദുൽ ഖൗ ം അനുസ്മരണവും പ്രഖ്യാപന കൺവെൻഷനും
text_fieldsഖാഇദുൽ ഖൗ ം അനുസ്മരണം പ്രഖ്യാപന കൺവെൻഷൻ ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിന്റെയും ഖാഇദുൽഖൗ ം കർമശ്രേഷ്ഠ പുരസ്കാര സമർപ്പണ സമ്മേളനത്തിന്റെയും പ്രഖ്യാപനം ദുബൈയിൽ നടന്നു.
പൊതുപ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾക്കാണ് ഖാഇദുൽ ഖൗം പുരസ്കാരം നൽകിവരുന്നത്. സമ്മേളനത്തിന്റെ പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉൽഘാടനം ചെയ്തു. നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു.ദുബൈ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സമ്മേളന പ്രഖ്യാപനം നടത്തി. വി.കെ.കെ. റിയാസ്, മൊയ്തു അരൂർ, അഷ്റഫ് പള്ളിക്കര, റാഷിദ മർവ എന്നിവർ ആശംസകൾ അറിയിച്ചു. നിഷാദ് മൊയ്തു സ്വാഗതവും ഫസൽ തങ്ങൾ നന്ദിയും പറഞ്ഞു. ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയാണ് കേരളത്തിൽ നടക്കുന്ന പരിപാടിയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

