പുഴാതി കെ.എം.സി.സി സോക്കർ ഫെസ്റ്റ്
text_fieldsകെ.പി. ഫൈസൽ സ്മാരക ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ അലോൺ ഗയ്സ് ടീം
ദുബൈ: പുഴാതി കെ.എം.സി.സി സംഘടിപ്പിച്ച കെ.പി. ഫൈസൽ സ്മാരക ഫുട്ബാൾ ടൂർണമെന്റിൽ അലോൺ ഗയ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ടോസിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. സോക്കർ റോക്കർസിനാണ് രണ്ടാം സ്ഥാനം. ടീം കക്കാട് മൂന്നാംസ്ഥാനം നേടി. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അത്ത ഖാലിദ് മെമ്മോറിയൽ മാസ്റ്റേഴ്സ് ട്രോഫി ടൂർണമെന്റിൽ അബൂദബി പുഴാതി കെ.എം.സി.സിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ദുബൈ പുഴാതി കെ.എം.സി.സി ചാമ്പ്യന്മാരായി. വിജയികൾക്ക് ദുബൈ അഴീക്കോട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ടി.പി. അബ്ദുന്നാസർ ട്രോഫികൾ സമ്മാനിച്ചു.

