പുത്തൻചിറ ഫാമിലി ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsപുത്തൻചിറ കുടുംബ കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം അബ്ദുൽ ഗഫൂർ ഫൈൻ ടൂളും ഷിഹാബ് മണ്ണന്തറയും ചേർന്ന് നിർവഹിക്കുന്നു
ദുബൈ: പുത്തൻചിറ കുടുംബ കൂട്ടായ്മ ഡിസംബർ 22ന് ഞായറാഴ്ച സംഘടിപ്പിക്കുന്ന സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം വ്യവസായ പ്രമുഖൻ അബ്ദുൽ ഗഫൂർ ഫൈൻ ടൂളും മണ്ണന്തര ഗ്രൂപ് ഉടമ ഷിഹാബ് മണ്ണന്തറയും കൂടി നിർവഹിച്ചു. സംഗമത്തിൽ വിവിധ തരം കലാപരിപാടികളും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് അസ്കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു പഴയാറ്റിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഓഡിനേറ്റർ സിജോ അരിക്കാടൻ പരിപാടിയുടെ ചാർട്ട് വിശദീകരിച്ചു. അനിൽ അരംഗത്ത് നന്ദി രേഖപ്പെടുത്തി.

