കുട്ടികളേ, പുസ്തകമേളയിലെ തിയറ്റർ ഒഴിവാക്കരുത്
text_fieldsഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ദിനരാത്രങ്ങള്‍ അക്ഷരങ്ങളുടെ കഥ പറഞ്ഞ ് ഓരോ ദിവസവും പിന്നിടുകയാണ്. പതിനായിര കണക്കിന് സന്ദര്‍ശകരാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയില്‍ ദിനംപ്രതി എത്തുന്നത്. പുസ്തകമേളയില്‍ കുട്ടികള്‍ക്കായി നിരവധി ഭാഷകളിലുള്ള പുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ഇത്തവണ എത്തിയിട്ടുള്ളത് പുതുമയുള്ള ബാലപ്രസിദ്ധീകരണങ്ങളാണ്. ഇതിന് പുറമെ, വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഓരോ ദിവസവും കുട്ടികള്‍ക്കായി മാത്രം നടക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിയറ്റർ ആര്‍ട്സ്. വര്‍ണ മനോഹരമായ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കുട്ടികളുമായി സംവദിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ ബാലെ, വെറും കാഴ്ച്ചക്കള്ക്കപ്പുറം പ്രചോദനം കൂടി കുട്ടികള്‍ക്ക് പകരുന്നു. ജൈവീകമായ എല്ലാ വ്യവസ്ഥകളോടും ചേര്‍ന്ന് ജീവിക്കുന്ന ഒരു കുടുംബവും അവിടേക്ക് സദാസമയവും കടന്ന് വരുന്ന ഒരു കരടിയുമാണ് കഥാപാത്രങ്ങള്‍. ഇവര്‍ തമ്മിലെ ഇണക്കങ്ങളും പിണക്കങ്ങളും വേട്ടയുമാണ് ഇതില്‍ ആവിഷ്ക്കരിക്കപ്പെടുന്നത്. ഓരോ രംഗത്തിന് അനുസരിച്ചും രംഗപടങ്ങള്‍ മാറുന്നത് ബാലെക്ക് നിറപ്പകിട്ടേകുന്നു.
ഇടതൂടര്ന്ന മരങ്ങള്‍ക്കിടയിലൂടെ പോകുന്ന കാട്ട് പാതകളും ഗ്രാമീണമായ ജീവിത വരച്ച് കാട്ടുന്ന കുമ്മായം പൂശിയ ചുവരുകളുള്ള വീടുകളും ആധുനിക വീടിന്‍്റെ അകത്തളങ്ങളും ഇതിന്‍്റെ രംഗപടങ്ങളാണ്. രംഗത്ത് എത്തുന്ന കഥാപാത്രങ്ങള്‍ ഓരോ കാര്യവും കാണികളോട് ചോദിച്ചറിയുന്ന തരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരേസമയം കഥാപാത്രങ്ങളും കാഴ്ച്ചക്കാരും ഇതിെൻറ ഭാഗമാകുന്നു. മധുരമാര്‍ന്ന സംഭാഷണങ്ങളും അതിനെ കവച്ച് വെക്കുന്ന പശ്ചാതല സംഗീതവും ഗാനങ്ങളും നൃത്തങ്ങളും വേറിട്ട അനുഭൂതി പകരുന്നു. ഒരേ സമയം കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്നതാണ് ഇതിെൻറ എടുത്ത് പറയേണ്ട പ്രത്യേകത. നര്‍മരസത്തില്‍ ചാലിച്ച മുഹൂര്‍ത്തങ്ങളും ഈ അരമണിക്കൂര്‍ നീളുന്ന ബാലെയിലുണ്ട്. രാവിലെ മൂന്ന് പ്രദര്‍ശനങ്ങളും വൈകീട്ട് നാല് പ്രദര്‍ശനങ്ങളുമാണ് നടക്കുന്നത്. ഓരോ അര മണിക്കൂര്‍ ഇടവിട്ടാണ് പ്രദര്‍ശനം.
വൈകീട്ട് 4.00, 5.30, 6.30നാണ് പ്രദര്‍ശനങ്ങള്‍ തുടങ്ങുക. നിരവധി പേര്‍ക്ക് ഇരുന്ന് കാണാവുന്ന ശീതികരിച്ച തിയറ്ററിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്ക് വളരെയധികം ആഹ്ളാദവും പ്രചോദനവും പകരുന്നതാണ് ഈ കല. അറബ് മാള്‍ ഭാഗത്ത് നിന്ന് വരുമ്പോള്‍ വലത് ഭാഗത്ത് കാണുന്നതാണ് തീയറ്റർ. ഇതിന് പുറമെ, ഇന്ത്യന്‍ പവലിയനില്‍ കുട്ടികള്‍ക്കായുള്ള നിരവധി ശില്പശാലകളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
