"പുസ്തകം' പ്രസാധകർക്ക് കരുത്താകുന്നു –ഡോ. മുനീർ
text_fieldsദുബൈ: ഭാഷയുടെയും പ്രസാധന മേഖലയുടെയും ആരോഗ്യകരമായ വളർച്ച ലക്ഷ്യമിട്ട് തുടക്കം കുറിച്ച പുസ്തകം പ്രസാധന കൂട്ടായ്മയുടെ ശ്രമഫലമായി മലയാളത്തിലെ ചെറുകിട പ്രസാധകർക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ പുതിയ അധ്യായത്തിൽ കൂടുതൽ മികച്ച ഇടം ലഭിച്ചതായി നേതൃത്വം നൽകുന്ന ഡോ. എം.കെ. മുനീർ എം.എൽ.എ (ഒലീവ്) വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയാളത്തിലെ നിരവധി പ്രധാന എഴുത്തുകാരെക്കൂടി ഷാർജ പുസ്തകോത്സവത്തിൽ അതിഥികളായി എത്തിക്കുവാൻ ശ്രമം തുടരും.
കേരളത്തിലെ തീരെ ചെറിയ പ്രസാധകരുടെ പുസ്തകങ്ങൾക്കു പോലും ഷാർജയിൽ സാന്നിധ്യം നൽകാൻ തങ്ങൾ ശ്രമിക്കുന്നുണ്ട്്. പുസ്തകമേളയുടെ നടപടിക്രമങ്ങെളക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലരേയും ഇൗ വേദിയിൽ നിന്ന് അകറ്റിയിരുന്നത്. അവർക്ക് ബോധവത്കരണം നൽകാനും ശ്രമിച്ചു വരുന്നു. നാട്ടിൽ ജില്ലകൾ തോറും പുസ്തകോത്സവങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്. പ്രളയത്തിൽ നശിച്ചു പോയ ലൈബ്രറികൾക്ക് പുസ്തകം കൂട്ടായ്മ പുസ്തകങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. കൃഷ്ണദാസ് (ഗ്രീൻ ബുക്സ്), മനോഹർ (പൂർണ), ഒ.അശോക് കുമാർ (കൈരളി), സംഗീത (സൈകതം), പ്രതാപൻ തായാട്ട് (ഹരിതം), ഷക്കീം ചെക്കൂപ്പ (z4) എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
