ഇന്ത്യൻ രാഷ്ട്രീയ ചർച്ചാ വേദിയായി പുസ്തക പ്രകാശന ചടങ്ങ്
text_fieldsഷാർജ: ഏറെ സാംസ്കാരിക നിരൂപക ശ്രദ്ധ നേടിയ മാഹി സ്വദേശി മൻസൂർ പളളൂരിെൻറ ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?’ പുസ്തകത്തിെൻറ പരിഷ്കരിച്ച പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബിയും എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസും പ്രകാശന ചടങ്ങിൽ നടത്തിയ പ്രഭാഷണങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിെൻറ വർത്തമാന സാഹചര്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടിയായി. അനീതിക്കും അതിക്രമത്തിനുമെതിരെ ദേശീയ തലത്തിൽ ഒരുമിച്ച് നീങ്ങേണ്ടവരാണ് തങ്ങളെന്ന് അഖിലേന്ത്യാ കോൺഗ്രസ്സ് സെക്രട്ടറി ഹിമാൻഷു വ്യാസ് പറഞ്ഞു . അസമാധാനത്തിലൂടെ നീങ്ങുന്ന ലോകത്ത് ഗാന്ധിയൻ ചിന്തകൾക്ക് വിലമതിക്കാനാവാത്ത പ്രസക്തിയുണ്ട്.
മാർക്സിയൻ ആശയക്കാരനല്ലാത്ത മൻസൂറിെൻറ പുസ്തകത്തെ മാർക്സിയൻ ചിന്തകൻ പി.ഗോവിന്ദ പിള്ള ശ്ലാഘിച്ചതും അതിനോട് യോജിക്കാവുന്ന വിഷയങ്ങളിൽ താൻ ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നതും പുസ്തകം മുന്നോട്ട് വെക്കുന്ന ആശയ ഗാഭീര്യം കൊണ്ട് തന്നെയാണെന്ന് എം.എ ബേബി പറഞ്ഞു. പുസ്തകം മുന്നോട്ട് വെക്കുന്ന നെഹ്രുവിയൻ ആശയത്തിലേക്ക് കോൺഗ്രസ്സിനെ നയിക്കാൻ രാഹുൽഗാന്ധിക്ക് കഴിയണം.
പ്രതാപൻ തായാട്ട്, കർണാടക എൻ.ആർ.ഐ വൈസ് ചെയർമാൻ ഡോ : ആരതി കൃഷ്ണ, ക്രോസ്സ് വേർഡ് അവാർഡ് ജേതാവ് ഫാത്തിമ ഇ.വി , മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു. ദീപ അനിൽ പരിപാടി നിയന്ത്രിച്ചു. മാഹി കോളേജ് ഗ്ലോബൽ അലുമിനിക്ക് അൻപത് പുസ്തകങ്ങളുടെ വില്പന ആരതി കൃഷ്ണ ജേക്കബ് സുധീറിനു നൽകി നിർവഹിച്ചു. മൻസൂർ പള്ളൂർ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
