Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഘോഷം പെരുന്നാളും...

ആഘോഷം പെരുന്നാളും കടന്ന്​ ഒാണത്തിലേക്ക്​

text_fields
bookmark_border
ആഘോഷം പെരുന്നാളും കടന്ന്​ ഒാണത്തിലേക്ക്​
cancel
camera_alt?????? ???????? ?????????? ?? ?????

ദുബൈ: ബലിപെരുന്നാൾ തിമിർത്താഘോഷിച്ചതിന്​ പിന്നാലെ  മലയാളിക്കൂട്ടത്തിന്​ മുന്നിലേക്ക്​ ഒാണദിനങ്ങൾ വരുന്നു. അതുകൊണ്ട്​ തന്നെ ഉത്സവച്​ഛായയുടെ പരിമളം പ്രവാസികൾക്കിടയിൽ നിന്ന്​ മായുന്നില്ല.വെള്ളിയാഴ്​ച പെരുന്നാളാഘോഷത്തിന്​ ദുബൈയിൽ ജനത്തിരക്കായിരുന്നു. രാവിലെ ഇൗദ്​ ഗാഹുകളിലും പള്ളികളിലും പ്രാർഥന നിർവഹിച്ച വിശ്വാസികൾ പിന്നീട്​ ഉച്ചക്ക്​ ​ജുമുഅയും കഴിഞ്ഞശേഷമാണ്​ ബന്ധുവീടുകളിലേക്കും മറ്റുമായി നീങ്ങിയത്​. 
വൈകി​​േട്ടാടെ മാളുകളിലും മെട്രോയിലും ബസിലുമെല്ലാം തിരക്കോട്​ തിരക്കായിരുന്നു. 

രാത്രി ഫെസ്​റ്റിവൽ സിറ്റിയിലും ജുമൈറ ബീച്ച്​ റസിഡൻസിയിലും നടന്ന കരിമരുന്ന്​ പ്രയോഗം കാണാൻ വലിയ ജനക്കൂട്ടമാണ്​ എത്തിയത്​. കൂടുതലും കുടുംബങ്ങളായിരുന്നു. മലയാളികൾ തന്നെ മുന്നിൽ. മംസാറിലെയും ജുമൈരയിലെയും രാത്രി ബീച്ചിൽ നീന്താനെത്തിയവർക്ക്​ നിന്നു തിരിയാൻ ഇടമില്ലായിരുന്നു. റോഡുകളിലും വാഹനങ്ങൾ തിങ്ങിനിറഞ്ഞൊഴുകി. ശനിയാഴ്​ചയും ആഘോഷമൂഡിൽ തന്നെയായിരുന്നു ജനം.ബലിപെരുന്നാൾ അവധി ദിനങ്ങൾ സർക്കാർ മേഖലയിൽ ഞായറാഴ്​ച കൂടിയുണ്ട്​. സ്വകാര്യ മേഖലയിലെ മൂന്നു ദിവസത്തെ അവധി ഇന്നലെ കഴിഞ്ഞു. നാളെയാണ്​ തിരുവോണം. അതുകൊണ്ട്​ തന്നെ അടുത്ത വാരാന്ത്യങ്ങളിലായിരിക്കും ഒാണമാഘോഷം തിമിർക്കുക. 

ഇന്ന് ഉത്രാടം: ഒാണവിപണി നിറഞ്ഞു
ഷാര്‍ജ: തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഞായറാഴ്ച ഉത്രാട പാച്ചിലിനിറങ്ങും. ഇത് മുന്നില്‍ കണ്ട് വിപണികളില്‍ സദ്യക്കും മറ്റുമുള്ള വഹകള്‍ നിറഞ്ഞു. കസവ് വസ്ത്രങ്ങളുടെ വന്‍ നിരയാണ് മാര്‍ക്കറ്റുകളില്‍ കാണാനായത്. മുണ്ട്, ജുബ്ബ, ചുരിദാര്‍, സാരി എന്നിവയിലെല്ലാം കസവി​​െൻറ ചന്തം. പായസത്തിനുള്ള നൂറ് കൂട്ടം സാധനങ്ങളും എത്തി കഴിഞ്ഞു. ഉത്രാടവും ലോകനാളികേര ദിനവും ഒന്നിച്ചത്തെിയതിനാല്‍ വെള്ളിച്ചണ്ണക്ക് പ്രത്യേക ഇളവുണ്ട്. മുടിയില്‍ ചൂടാന്‍ മുല്ല പൂവ്, ഉത്രാടത്തിന് പൂക്കളത്തിന്‍െറ വട്ടം പരമാവധി കൂട്ടാന്‍ നിരവധിയിനം പൂക്കള്‍ എന്നിവയെല്ലാം പൂരാട രാവില്‍ തന്നെ വിപണികളിലത്തെി. കേരളത്തില്‍ നിന്ന് പച്ചക്കറികള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേഷിച്ച് ഇത്തവണ വരവ് കുറവാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നര്‍ പറഞ്ഞു. ഓണ സദ്യ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ് ബാച്ച്ലര്‍ ലോകം. വിഭവങ്ങളുടെ തോതനുസരിച്ചാണ് വില. 22 ഇനങ്ങളുള്ള സദ്യയുടെ വില 24.50 ദിര്‍ഹമാണ്. നല്ല നാക്കിലയും ഇതി​​െൻറ കൂടെ കിട്ടും. അടപ്രഥമനും പാല്‍ പായസവും ഇതിലുണ്ട്. റസ്​റ്റോറൻറുകളും ഒാണസദ്യ ഒരുക്കുന്നുണ്ട്​.  പല പ്രമുഖ റസ്​റ്റോറൻറുകളും പാചകക്കാരെ പ്രത്യേകമായി നാട്ടിൽ നിന്ന്​ കൊണ്ടുവരുന്നുണ്ട്​. തിരുവോണം പ്രമാണിച്ച് ഓണസദ്യ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ക്കും വിലകുറവുണ്ട്. സാമ്പാര്‍ പൊടി ഒരു രൂപക്ക് വരെ കിട്ടുന്ന തരത്തിലാണ് വിലകുറച്ചിരിക്കുന്നത്. കേരളത്തി​​െൻറ തനത് കലകളും കളികളും വരച്ച് വെച്ചാണ് സ്ഥാപനങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsonammalayalam news
News Summary - puradam onam-uae-gulf news
Next Story