എ.സി മോഷണം: പ്രതിക്ക് രണ്ടുവർഷം തടവുശിക്ഷ 1.3 ലക്ഷം ദിർഹം പിഴയും അടക്കണം
text_fieldsദുബൈ: എ.സി മോഷണക്കേസിൽ ഏഷ്യൻ വംശജന് രണ്ടുവർഷം തടവും 1,30,000 ദിർഹം പിഴയും ചുമത്തി ദുബൈ മിസ്ഡിമീനിയേഴ്സ് കോടതി. ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അൽ മുഹൈസിനയിലെ ഒരു വില്ലയിൽനിന്ന് 18 എ.സികൾ മോഷണം പോയ കേസിലാണ് വിധി.
റൂമുകൾ അനധികൃതമായി പങ്കുവെച്ചതിനെതുടർന്ന് അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. സംശയം തോന്നിയ അറബ് വംശജരായ ഉടമകൾ വീടിന്റെ മുകൾഭാഗത്ത് നടത്തിയ പരിശോധനയിലാണ് 18 എ.സികൾ മോഷണം പോയതായി വ്യക്തമായത്. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ദുബൈ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി മുമ്പും സമാനമായ രീതിയിൽ മോഷണം നടത്തിയതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീടിന്റെ മുൻഭാഗത്തെ ഡോൾ പൊളിച്ചാണ് അകത്തുകടന്നതെന്നും പ്രതി മൊഴി നൽകിയിരുന്നു. പ്രതിയുടെ കുറ്റസമ്മത മൊഴിയും ശാസ്ത്രീയതെളിവുകളും പരിശോധിച്ചശേഷമാണ് കോടതി 1.3 ലക്ഷം ദിർഹം പിഴയും രണ്ടുവർഷത്തെ തടവുശിക്ഷയും വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

