മയക്കുമരുന്ന് കടത്ത്; പ്രവാസിക്ക് 10 വർഷം തടവ്
text_fieldsദുബൈ: മയക്കുമരുന്ന് കടത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ദുബൈ ക്രിമിനൽ കോടതി 10 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ചുമത്തി. ശിക്ഷാ കാലാവധിക്ക് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. യൂറോപ്യൻ പൗരനാണ് പ്രതി. വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. ചോദ്യം ചെയ്യലിൽ താൻ മനപ്പൂർവം കുറ്റകൃത്യത്തിൽ ഏർപ്പെട്ടില്ലെന്നായിരുന്നു ഇയാളുടെ മൊഴി.
ഏഷ്യൻ രാജ്യത്ത് ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്താണ് മയക്കുമരുന്ന് ബാഗിൽ വെച്ചത്. യൂറോപ്പിലെ മറ്റൊരു രാജ്യത്തേക്കാണ് താൻ പോകുന്നതെന്നായിരുന്നു അവർ കരുതിയിരുന്നത്. അവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യമല്ല. താൻ രാജ്യത്തിന് പുറത്തേക്ക് പോകുന്ന കാര്യം അറിയാതെയാണ് പെൺസുഹൃത്ത് മയക്കുമരുന്ന് ബാഗിൽ വെച്ചതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയ പ്രോസിക്യൂഷൻ ലഗേജിൽ ഉള്ള സാധനങ്ങൾക്ക് യാത്രക്കാരൻ നിയമപരമായി ഉത്തരവാദിത്തമുണ്ടെന്ന് കോടതിയെ അറിയിച്ചു.
പ്രത്യേകിച്ച് മയക്കുമരുന്ന് നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നിയമമുള്ള യു.എ.ഇയിലേക്ക് പ്രവേശിക്കുമ്പോൾ. പ്രതിയുടെ വിശദീകരണം ക്രിമിനൽ ഉത്തരവാദിത്തം നിഷേധിക്കാനാവില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

