ലോകത്തിെൻറ നെറുകയിൽ പുഞ്ചിരിയായി ബാപ്പുജി
text_fieldsദുബൈ: സാധാരണ ഗതിയിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫക്ക് രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനത്തിലും ദേശീയ ദിനങ്ങളിലും ആ രാജ്യങ്ങളുടെ പതാകയുടെ നിറമണിയിക്കുന്നത് സാധാരണമാണ്. എന്നാൽ ഇന്നലെ ഇന്ത്യയുടെ മൂവർണക്കൊടിയുടെ ശോഭയായിരുന്നു ബുർജിന്. ഇന്ത്യയുടെ യശസ്സും അന്തസും ലോകത്തോളം ഉയർത്തിയ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജൻമവാർഷികം പ്രമാണിച്ചായിരുന്നു ഇത്. ഗാന്ധി ചിത്രവും സൂക്തങ്ങളും ഉൾക്കൊള്ളുന്ന ദൃശ്യങ്ങൾ തിളങ്ങി നിന്നപ്പോൾ കാഴ്ചക്കാർ ബാപ്പുവിനും രാഷ്ട്രത്തിനും അഭിവാദ്യങ്ങളർപ്പിച്ചു.
ഇന്ത്യൻ എംബസിയും ദുബൈ കോൺസുലേറ്റും ഇമ്മാർ പ്രോപ്പർട്ടീസും ചേർന്നാണ് ഇതു സാധ്യമാക്കിയത്. തലമുറകൾക്കിപ്പുറവും പ്രചോദനം പകരുന്ന മാഹാത്മാവിെൻറ ജീവിതത്തോടുള്ള ആദരം പ്രകടിപ്പിക്കാൻ ലഭിച്ച അവസരമായാണ് ഇമ്മാർ ഇതിനെ കാണുന്നതെന്ന് ചെയർമാൻ മുഹമ്മദ് അലബാർ പറഞ്ഞു. ഇന്നലെ രാത്രി എട്ടര മുതലാണ് ഗാന്ധി ചിത്രങ്ങളും ഇന്ത്യൻ പതാകയും ബുർജിനെ അലങ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
