Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക്​​ കോടി രൂപ സംഭാവന

text_fields
bookmark_border
gemini-group
cancel

അബൂദബി: പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുംടുംബങ്ങൾക്ക്​ സാമ്പത്തിക സഹായവുമായി ബിസിനസ് ​ പ്രമുഖരായ ഇന്ത്യൻ സഹോദരങ്ങൾ. യു.എ.ഇ ആസ്​ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ ജെമിനി ഗ്രൂപ ്പി​​െൻറ വൈസ്​ ചെയർമാൻ സുധാകർ റാവു, മാനേജിങ്​ ഡയറക്​ടർ പ്രഭാകർ റാവു എന്നിവരാണ്​ കുടുംബങ്ങൾക്ക്​ അഞ്ച്​ ലക്ഷം ദിർഹം (ഒരു കോടി രൂപ) വീതിച്ച്​ നൽകുക.

ജെമിനി ഹോപ്​ ഫൗണ്ടേഷൻ മുഖേനയാണ്​ തുക വിതരണം ചെയ്യുക. ഇന്ത്യയിൽ രജിസ്​റ്റർ ചെയ്​ത സർക്കാറിതര സംഘടനയാണ്​ ജെമിനി ഹോപ്​ ഫൗണ്ടേഷൻ. ആക്രമണം നമ്മുടെ മനഃസാക്ഷിയെ നടുക്കിയെന്നും ഇത്തരം ഭീരുത്വപരമായ പ്രവർത്തനങ്ങൾക്കെതിരെ ഒന്നിച്ചുനിൽക്കാൻ പ്രചോദിപ്പിക്കുന്നുവെന്നും സുധകാര റാവു പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pulwama attack: UAE-based NRIs pledge one crore rupees for slain soldiers -gulf news
Next Story