ശ്രാവണോത്സവം ബ്രോഷർ പ്രകാശനം
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ നടത്തുന്ന ‘ശ്രാവണോത്സവം 2023’ ഓണാഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം ബ്രോഷർ പ്രകാശനം ചെയ്തു. സെപ്റ്റംബർ 17ന് നടക്കുന്ന ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ ടി.വി, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യൂ ജോർജ്, ജോ. സെക്രട്ടറി മനോജ് വർഗീസ്, ജോ. ട്രഷറർ ബാബു വർഗീസ്, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
‘ശ്രാവണോത്സവം 2023’ ഓണാഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം നിർവഹിക്കുന്നു

