പുതിയ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന്
text_fieldsഡോ. പി.കെ. പോക്കർ, ശൈഖ അൽ മുതൈരി
‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദന്റെ ‘കവിതക്കൊരു വീട്’, സുൽഹഫ് എഡിറ്റ് ചെയ്ത ഏക സിവിൽ കോഡിനെ കുറിച്ച ‘ഏകത്വമോ, ഏകാധിപത്യമോ’ എന്നീ രണ്ട് പുസ്തകങ്ങൾ വ്യാഴാഴ്ച മേളയിൽ പ്രകാശനം ചെയ്യും. വിഖ്യാത ഫലസ്തീൻ കവി മഹ്മൂദ് ദർവീശിന്റെ ‘ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു’ എന്ന പുസ്തകത്തിന്റെ പ്രഖ്യാപനവും മേളയുടെ വേദിയിൽ നടക്കും.
പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം വേദിയിൽ ഉച്ച ഒരു മണിക്കാണ് ചടങ്ങ്. ‘കവിതക്കൊരു വീട്’ പ്രമുഖ ഇമാറാത്തി കവയിത്രി ശൈഖ അൽ മുതൈരിയും ‘ഏകത്വമോ, ഏകാധിപത്യമോ’ എന്ന പുസ്തകം പ്രമുഖ എഴുത്തുകാരനും മലയാളം സർവകലാശാല സാമൂഹിക ശാസ്ത്ര വിഭാഗം ഡീനുമായ ഡോ. പി.കെ പോക്കറും നിർവഹിക്കും.

