മാസ് റൂബി ഫെസ്റ്റ് ബ്രോഷർ പ്രകാശനം
text_fieldsമാസ് റൂബി ഫെസ്റ്റ് ബ്രോഷർ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പ്രകാശനം ചെയ്യുന്നു
ഷാര്‍ജ: ഒരു വർഷം നീണ്ടുനിൽക്കുന്ന മാസ് നാൽപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഷാർജ എക്സ്പോ സെന്ററിൽ ജൂൺ 17ന് സംഗീത നിശ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കെ.എസ് ഹരിശങ്കറിന്റെ 11 അംഗ ‘പ്രഗതി’ എന്ന ബാൻഡാണ് ‘മാസ് റൂബി ഫെസ്റ്റ്’ എന്ന് പേരിട്ടിട്ടുള്ള സംഗീത വിരുന്ന് ഒരുക്കുന്നത്. പരിപാടിയുടെ ബ്രോഷർ പ്രകാശനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ. പി മുരളിക്കും, എൻട്രി പാസിന്റെ പ്രകാശനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി എം. സുമതി ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അംബിക്കാനക്ക് നൽകിയും നിർവഹിച്ചു.
മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. മാസ് ജനറൽ സെക്രട്ടറി സമീന്ദ്രൻ, ട്രഷറർ അജിത രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ഹാരിസ്, പ്രോഗ്രാം കൺവീനർ അമീർ കല്ലുംപുറം, പി.ആർ കോഓഡിനേറ്റർ പ്രമോദ് മടിക്കൈ, വെൽഫെയർ കോഓഡിനേറ്റർ താലിബ്, സ്പോർട്സ് കോഓഡിനേറ്റർ പ്രസൂദൻ, മേഖല സെക്രട്ടറിമാർ ആയ ബിനു കോറം, ഷമീർ, വിജയൻ വടകര, ഫിനാൻസ് കമ്മിറ്റി ഭാരവാഹികൾ ആയ മനു ബികെ, പ്രേമരാജൻ നിട്ടൂർ, ജോസ്, രാജേഷ് നിട്ടൂർ, റസാഖ്, തുളസീദാസ്, ബഷീർ കാലടി, ശ്രീപ്രകാശ്, മനോജ് ഒഞ്ചിയം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

