'ദിവാൻ അൽ മത്രുദ്ദീൻ' പ്രകാശനം
text_fields‘ദിവാൻ അൽ മത്രുദ്ദീൻ’ പ്രകാശനം അറബ് സാഹിത്യകാരി ഡോ. മറിയം അശിനാസി, പ്രമുഖ
ഫലസ്തീൻ എഴുത്തുകാരൻ സമീർ അൽ ജുന്ദിക്ക് പുസ്തകം കൈമാറി പ്രകാശനം
നിർവഹിക്കുന്നു
ഷാർജ: പ്രേമൻ ഇല്ലത്ത് എഴുതിയ 'പുറത്താക്കപ്പെട്ടവരുടെ പുസ്തകം' എന്ന നോവലിെൻറ അറബി പരിഭാഷ 'ദിവാൻ അൽ മത്രുദ്ദീൻ', ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. പ്രശസ്ത യു.എ.ഇ അറബ് സാഹിത്യകാരി ഡോ. മറിയം അശിനാസി, പ്രമുഖ ഫലസ്തീൻ എഴുത്തുകാരൻ സമീർ അൽ ജുന്ദിക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് വായനാനുഭവം പങ്കുവെച്ചു. എഴുത്തുകാരി ഇന്ദു മേനോൻ, പരിഭാഷകൻ അബ്ദു ശിവപുരം, ലിപി അക്ബർ എന്നിവർ പങ്കെടുത്തു. സ്മിത പ്രമോദ് ചടങ്ങ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

