ബ്രോഷർ പ്രകാശനവും പ്രവർത്തക കൺവെൻഷനും
text_fieldsഅബൂദബി: യു.കെ. അബ്ദുൽ മനാഫ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് അബൂദബി ബാലുശ്ശേരി -എലത്തൂർ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കും. നവംബർ 24ന് ലയൺ സ്പോർട്സ് പ്ലേ സോണിൽ നടക്കുന്ന ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനവും പ്രവർത്തക കൺവെൻഷനും നടന്നു.
മണ്ഡലം പ്രസിഡന്റ് ഷബീർ ഇ.കെയുടെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജാഫർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ബ്രോഷർ പ്രകാശനം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖിൽനിന്ന് എൽ.എൽ.എച്ച് പ്രതിനിധി ഡോ. ഫസൽ, ബിഗ് മാർട്ട് പ്രതിനിധികളായ മുഹമ്മദ് ആത്വിഫ്, മുഹമ്മദ് ഹിഷാം എന്നിവർ ഏറ്റുവാങ്ങി നിർവഹിച്ചു. മുഖ്യാതിഥികളായി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, എസ്.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്ത് കായക്കണ്ടി, സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് സി.പി, ജില്ല പ്രതിനിധികളായ അബ്ദുൽ മജീദ് അത്തോളി, നൗഷാദ് കൊയിലാണ്ടി, ഷറഫു കടമേരി, മുഹമ്മദ് വടകര, സി.എച്ച്. സെന്റർ കോഴിക്കോട് ചെയർമാൻ ഹാരിസ് സി.കെ, മണ്ഡലം പ്രതിനിധികളായ ഷംനാസ്, മുസമ്മിൽ, മുജീബ് യു.കെ, മൻസൂർ, ഇല്യാസ് കോട്ടൂർ, ഷാഹിദ് അത്തോളി, ഷമീം വി.പി, പഞ്ചായത്ത് പ്രതിനിധികളായ ശരീഫ് മാസ്റ്റർ, റിജു, ദുബൈ അത്തോളി പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് വി.കെ, സെക്രട്ടറി നൗഫൽ സി.കെ, ബാദുഷ അബ്ദുൾ ജംഷീർ എന്നിവർ സംസാരിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി സബാഹ് സ്വാഗതവും ട്രഷറർ നിസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.