ബാഡ്മിൻറൺ ടൂർണമെൻറ് ബ്രോഷർ പ്രകാശനം
text_fieldsഎം.എം. സുൽഫിക്കർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ബ്രോഷർ പ്രകാശനം പി.ടി അജയ് മോഹൻ നിർവഹിക്കുന്നു
ഷാർജ: ഒ.ഐ.സി.സി ഷാർജയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26ന് സ്റ്റാർസ് പ്ലേ ഗ്രൗണ്ടിൽ നടക്കുന്ന എം.എം സുൽഫിക്കർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ബ്രോഷർ പ്രകാശനം മലപ്പുറം ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹൻ നിർവഹിച്ചു.
ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് വൈ.എ റഹീം, ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, സെക്രട്ടറി അബ്ദുൽ മനാഫ്, ഒ.ഐ.സി.സി ഷാർജ ചെയർമാൻ അഹമ്മദ് ശിബ്ലി, പ്രസിഡൻറ് ഷഫീഖ് മുഹമ്മദ്, ട്രഷറർ ദിജേഷ് ചേനോളി, ഷഹൽ ഹസൻ, അൻസാർ, നാസർ വാരിക്കോളി, മുഹമ്മദ് കുഞ്ഞി, രജീവ് കാസർകോട്, മുനീർ കമ്പിൽ, റഹീം കണ്ണൂർ, ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

