Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരിച്ചുവരവി​െൻറ...

തിരിച്ചുവരവി​െൻറ പാതയിൽ പൊതുഗതാഗതം

text_fields
bookmark_border
തിരിച്ചുവരവി​െൻറ പാതയിൽ പൊതുഗതാഗതം
cancel

ദുബൈ: കോവിഡിന്​ മുമ്പുള്ള നിലയിലേക്ക്​ അതിവേഗം കുതിച്ച്​ ദുബൈയിലെ പൊതുഗതാഗതം. സൂചനകൾ നൽകി വ്യാഴാഴ്​ച പൊതുഗതാഗതം ഉപയോഗിച്ചത്​ 13 ലക്ഷം പേരാണ്​. കോവിഡിന്​ മുമ്പുള്ള കാലത്തെ കണക്കിന്​ സമാനമാണ്​ പുതിയ കണക്കുകളും. മെട്രോയുടെ 12ാം വാർഷിക ദിനത്തിലാണ്​ 13 ലക്ഷം പേർ യാത്ര ചെയ്​തത്​. കോവിഡ്​ തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്​തതും ഇതേ ദിവസമാണ്​. മെട്രോയിലാണ്​ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത്​ (4.58 ലക്ഷം). 3.11 ലക്ഷം പേർ റെഡ്​ ലൈനിലും 1.46 ലക്ഷം പേർ ഗ്രീൻ ലൈനിലും യാത്ര ചെയ്​തു. 2.54 ലക്ഷം യാത്രക്കാർ ബസ്​ തിരഞ്ഞെടുത്തപ്പോൾ 15,932 പേർ ട്രാമിലാണ്​ യാത്ര ചെയ്​തത്​. 21,502 പേർ ജലഗതാഗതവും 66,590 പേർ കാർ ഷെയറിങ്​ സർവിസും ഉപയോഗിച്ചു. ടാക്​സി യാത്രികരുടെ ആകെ എണ്ണം 5.16 ലക്ഷമായിരുന്നു. കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും നിബന്ധനകളോടെയാണ്​ യാത്രക്കാരെ അനുവദിക്കുന്നത്​. ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഇളവ്​ അനുവദിച്ചിരുന്നു. റോഡ്​ ഗതാഗതവും പഴയ രീതിയിലേക്ക്​ തിരിച്ചുവരുന്നതായി ആർ.ടി.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റോഡിലിറങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE TRAIN JOURNEY
News Summary - Public transport on the way back
Next Story