പൊതുമാപ്പ് ബോധവത്കരണ ക്യാമ്പ്
text_fieldsഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച
ബോധവത്കരണ ക്യാമ്പ്
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ യു.എ.ഇയിലെ പൊതുമാപ്പുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ അസോസിയേഷന്റെ ലീഗൽ കമ്മിറ്റി നിലവിൽ വരുകയും ചെയ്തു. ലീഗൽ കമ്മിറ്റി കോഓഡിനേറ്റർ മുരളി ആമുഖ പ്രസംഗം നടത്തി.
ഷാർജ കമ്യൂണിറ്റി പൊലീസ് ഓഫിസർ സഹീദ് അൽ സറൂണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയ ആൻഡ് പബ്ലിക് റിലേഷൻ ഓഫിസർ അബ്ദുല്ലതീഫ് അൽ ഖാദി ഉദ്ബോധന പ്രസംഗം നടത്തി. അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതം പറഞ്ഞു. ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ ഹരിലാൽ എന്നിവർ ആശംസനേർന്ന് സംസാരിച്ചു.
പൊതുമാപ്പുമായി ബന്ധപ്പെട്ട് സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് അഡ്വ. പി.എ. ഹക്കീം, അഡ്വ. നജ്മുദ്ദീൻ, അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവർ മറുപടി നൽകി. ലീഗൽ കമ്മിറ്റി കൺവീനർ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.

