Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ഡീപ്​ ഡൈവ്​ ദുബൈ'...

'ഡീപ്​ ഡൈവ്​ ദുബൈ' യിലേക്ക്​ ഇന്ന്​ മുതൽ പൊതുജനങ്ങൾക്കും പ്രവേശനം

text_fields
bookmark_border
ഡീപ്​ ഡൈവ്​ ദുബൈ യിലേക്ക്​ ഇന്ന്​ മുതൽ പൊതുജനങ്ങൾക്കും പ്രവേശനം
cancel
camera_alt

ഡീപ്​ ഡൈവ്​ ദുബൈയുടെ ദൃശ്യം 

ദുബൈ: ലോകത്തെ ആഴമേറിയ ഡൈവിങ്​ സ്വിമ്മിങ്​ പൂളായ 'ഡീപ്​ ഡൈവ്​ ദുബൈ' യിലേക്ക്​ ബുധനാഴ്​ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം. നഗരത്തിലെ നാദ്​ അൽ ഷെബ പ്രദേശത്താണ്​ ഗിന്നസ്​ വേൾഡ്​ റെക്കോഡ്​സ്​ അംഗീകരിച്ച ആഴമേറിയ സ്വിമ്മിങ്​ പൂളുള്ളത്​. 60.02 മീറ്റർ ആഴമാണിതിന്​​. നിറയാൻ 14 ദശലക്ഷം ലിറ്റർ വെള്ളം​ വേണം. deepdivedubai.com എന്ന വെബ്​സൈറ്റ്​ വഴിയാണ്​ പ്രവേശനത്തിനു​ ബുക്കിങ്​. നാനൂറ്​ ദിർഹമാണ്​ ഒരാൾക്ക്​ പ്രവേശന ഫീസ്​. ഡൈവിങ്​ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്​. ബുധൻ മുതൽ ഞായർ വരെ ഉച്ചക്ക്​ 12 മുതൽ രാത്രി എട്ടുവരെയാണ്​ പ്രവർത്തനം.

ആറ്​ ഒളിമ്പിക്​ സ്വിമ്മിങ്​ പൂളുകളുടെ വലുപ്പമാണിതിന്​ അവകാശപ്പെടുന്നത്​. യു.എ.ഇയുടെ മുത്ത്​-പവിഴ ഡൈവിങ്​ പൈതൃകത്തി​െൻറ അടിസ്​ഥാനത്തിൽ വലിയ ചിപ്പിയുടെ രൂപത്തിൽ 1500 സ്​ക്വയർ മീറ്ററിലാണിത്​ തയാറാക്കിയത്​. ഡൈവ്​ ഷോപ്പ്​, ഗിഫ്​റ്റ്​ ഷോപ്പ്​, 80 പേർക്കിരിക്കാവുന്ന റസ്​റ്റാറൻറ്​, എന്നിവയും ഇതിനനുബന്ധിച്ചുണ്ട്​. അന്താരാഷ്​ട്ര തലത്തിൽ പരിശീലനം നേടിയ ഡൈവർമാരുടെ മേൽനോട്ടത്തിലാണിവിടെ ഡൈവിങ്​ സൗകര്യം. ഇതിലെ വെള്ളം ഒാരോ ആറുമണിക്കൂറിലും ഫിൽട്ടർ ചെയ്യാൻ സൗകര്യമുണ്ട്​. നേരത്തെ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഇവിടെ ഡൈവിങ്​ ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Deep Dive Dubai'
News Summary - Public access to 'Deep Dive Dubai' from today
Next Story