Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിലാളികൾക്ക്​ കരുതൽ;...

തൊഴിലാളികൾക്ക്​ കരുതൽ; ഭക്ഷണപ്പൊതികളുമായി ‘നന്മയുടെ ബസ്​’

text_fields
bookmark_border
തൊഴിലാളികൾക്ക്​ കരുതൽ;  ഭക്ഷണപ്പൊതികളുമായി ‘നന്മയുടെ ബസ്​’
cancel
camera_alt

‘ഗുഡ്‌നെസ് ബസ്’ സംരംഭത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു

ദുബൈ: നഗരത്തിന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികൾക്ക് റമദാനിൽ കൈത്താങ്ങായി ‘ഗുഡ്‌നെസ് ബസ്’ (നന്മയുടെ ബസ്) വീണ്ടും നിരത്തുകളിൽ. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ (ജി.ഡി.ആർ.എഫ്​.എ) നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതാണ്​ പദ്ധതി.

ബൈത്തുൽ ഖൈർ സൊസൈറ്റി, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ജീവകാരുണ്യ സംരംഭം നടപ്പിലാക്കുന്നത്​. തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നേരിട്ടെത്തിയാണ്​ ഇഫ്താർ കിറ്റുകൾ കൈമാറുന്നത്​. അൽഖൂസ്, വർസാൻ, ജബൽ അലി, ദുബൈ ഇൻവെസ്റ്റ്‌മെന്‍റ്​ പാർക്ക് (ഡി.ഐ.പി), മുഹൈസിന, അൽ തായ് തുടങ്ങി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രധാന ലേബർ ക്യാമ്പ് മേഖലകളിലാണ് ‘നന്മയുടെ ബസ്​’ പര്യടനം നടത്തുന്നത്.

ഓരോ ദിവസവും നിശ്ചിത സമയക്രമത്തിൽ ഇവിടെയെത്തുന്ന ബസിൽ നിന്ന് ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. റമദാനിന്‍റെ പുണ്യമാസത്തിൽ സഹാനുഭൂതി, പങ്കുവെയ്ക്കൽ, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഈ റമദാനിൽ... നൽകാം, പങ്കിടാം, സേവിക്കാം’ എന്ന സന്ദേശവുമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചാണ് ഗുഡ്‌നെസ് ബസ് മുന്നോട്ട് പോകുന്നത്. മുൻ വർഷങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workersUAEProvisionfood parcels
News Summary - Provision for workers; ‘Goodness Bus’ with food parcels
Next Story