Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​ത്ത​ന​റി​വു​ക​ൾ...

പു​ത്ത​ന​റി​വു​ക​ൾ സ​മ്മാ​നി​ച്ച്​ ‘പ്രൗ​ഡ്​ ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ’

text_fields
bookmark_border
പു​ത്ത​ന​റി​വു​ക​ൾ സ​മ്മാ​നി​ച്ച്​ ‘പ്രൗ​ഡ്​ ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ’
cancel
camera_alt

പ്രൗ​ഡ്​ ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ സം​ഘം ഡ​ൽ​ഹി​യി​ൽ

ദു​ബൈ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​റി​വും അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളും സ​മ്മാ​നി​ച്ച്​ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്​​ പ്രൗ​ഡ്​ ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ. യു.​എ.​ഇ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 23 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്​ ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് വീ​ക്ഷി​ക്കു​ന്ന​തി​നും ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കി.

25ന് ​ദു​ബൈ​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ തൊ​ട്ട​ടു​ത്ത ദി​വ​സം റി​പ്പ​ബ്ലി​ക് ​ദി​ന പ​രേ​ഡി​ന് സാ​ക്ഷി​യാ​യി. ബ്ര​ഹ്മോ​സ് മി​സൈ​ലു​ക​ളും അ​ർ​ജു​ൻ ടാ​ങ്കു​ക​ളു​മെ​ല്ലാം അ​വ​ർ നേ​രി​ൽ ക​ണ്ടു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും അ​വ​രെ ആ​ക​ർ​ഷി​ച്ചു. ഡ​ൽ​ഹി​യി​ലെ ക​ന​ത്ത മ​ഞ്ഞും ത​ണു​പ്പും വ​ക​വെ​ക്കാ​തെ അ​തി​രാ​വി​ലെ ത​ന്നെ പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​ത്ത​വ്യ​പ​ഥി​ലെ​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ യാ​ത്ര​യൊ​രു​ക്കി. ഹ​രി​യാ​ന​യി​ലെ ക​ടു​ക് പാ​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ​ങ്ങി. ഷിം​ല രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​റു​മാ​യി സം​വ​ദി​ച്ചു.

പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ ഗ​ൾ​ഫി​ലെ ഇ​ന്ത്യ​യു​ടെ അം​ബാ​സ‍ഡ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​ഹ്വാ​നം ചെ​യ്തു. ഷിം​ല​യി​ലെ പ്ര​ശ​സ്ത​മാ​യ മാ​ൾ റോ​ഡും കു​ഫ്രി പാ​ർ​ക്കും സം​ഘം സ​ന്ദ​ർ​ശി​ച്ചു. 29ന് ​ബീ​റ്റി​ങ് ദ ​റി​ട്രീ​റ്റ് ച​ട​ങ്ങ്​ വീ​ക്ഷി​ച്ചു. കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ.​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 30ന്​ ​മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി​സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് പ്രൗ​ഡ് ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ യാ​ത്ര സ​മാ​പി​ച്ച​ത്.

23 വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഏ​ഴ് അ​ധ്യാ​പ​ക​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ്ങു​മാ​യി സ​ഹ​ക​രി​ച്ച് ഒ​മ്പ​താം വ​ർ​ഷ​മാ​ണ് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:proud to be an indian
News Summary - 'Proud to be an Indian' in honor of the news
Next Story