Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രൗ​ഡ്​ റ്റു ​ബി ആ​ൻ...

പ്രൗ​ഡ്​ റ്റു ​ബി ആ​ൻ ഇ​ന്ത്യ​ൻ വി​ജ​യി​ക​ളെ പ്രഖ്യാപിച്ചു

text_fields
bookmark_border
പ്രൗ​ഡ്​ റ്റു ​ബി ആ​ൻ ഇ​ന്ത്യ​ൻ വി​ജ​യി​ക​ളെ പ്രഖ്യാപിച്ചു
cancel

ദു​ബൈ: ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ത്ഥി​ക​ളി​ല്‍ രാ​ജ്യ​ത്തെ​കു​റി​ച്ച്​ അ​വ​ബോ​ധം വ​ള​ത്തു​ക, നാ​ളെ​യു​ടെ മി ​ക​ച്ച പൗ​ര​ൻ​മാ​രാ​യി വ​ള​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ സം​ഘ​ടി​പ്പി​ക്കു ​ന്ന പ്രൗ​ഡ്​ ടു ​ബീ ആ​ൻ ഇ​ന്ത്യ​ൻ പ​രി​പാ​ടി​യു​ടെ ഏ​ഴാം സീ​സ​നി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 1820 വി​ദ്യാ​ര്‍ത്ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗ്യ​താ പ​രീ​ക്ഷ​യി​ല്‍ നി​ന്ന്​ 16 മി​ടു​ക്ക​രാ​ണ്​ വി​ജ​യം ക​ണ്ട​ത്.
റാ​ഷ അ​ഷ്ഫാ​ഖ്, നേ​ഹ മ​റി​യം (ഒൗ​വ​ർ ഒാ​ൺ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ള്‍ ഷാ​ര്‍ജ), ആ​ര​തി കൃ​ഷ്ണ​ന്‍, അ​ലി​ത ആ​ലി​സ് (ഗ​ള്‍ഫ് ഏ​ഷ്യ​ന്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍ ഷാ​ര്‍ജ) സ​രി​ന്‍ സാ​ല്‍വി​ന്‍, മെ​ല്‍വി​ന്‍ മാ​ത്യു (ഇ​ന്ത്യ​ന്‍സ്കൂ​ള്‍ റാ​സ​ല്‍ഖൈ​മ), ഷ​മ്മ ഫാ​ത്തി​മ, അ​മാ​ന്‍ (ഇ​ന്ത്യ ഇ​ൻ​റ​ർ നാ​ഷ​ണ​ല്‍ സ്കൂ​ള്‍ ഷാ​ര്‍ജ),ഫ​ദ്​​വ, സ​യ്യ്ദ (ന്യൂ ​ഇ​ന്ത്യ​ന്‍ മോ​ഡ​ല്‍ ഷാ​ര്‍ജ), ഖാ​ലി​ദ്, മി​ഷാ​യേ​ല്‍ (ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ അ​ൽ​െ​എ​ൻ), ജോ​സ്ലി , നേ​ഹ (ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്കൂ​ൾ) അ​ന​ന്യ,വൈ​ദേ​ഹി(​ബി​ര്‍ല പ​ബ്ലി​ക് സ്കൂ​ള്‍ ഖ​ത്ത​ർ) എ​ന്നി​വ​രാ​ണ്​ ​േജ​താ​ക്ക​ൾ.


ഇ​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘം ഈ ​മാ​സം 24ന് ​ഡ​ല്‍ഹി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലും പി.​ടി.​ബി.​ഐ സം​ഘം പ​ര്യ​ട​നം ന​ട​ത്തും. ദു​ബൈ ബി​ല്‍വ ഇ​ന്ത്യ​ന്‍സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് പ്ര​തി​നി​ധി​ക​ളാ​യ അ​നി​ല്‍ അ​ടൂ​ര്‍, ര​ജി​ത് സിം​ങ്, സൂ​ര​ജ് കു​മാ​ര്‍,റെ​ജി റ​ഷീ​ദ്, ലൈ​ഫോ​ള​ജി​സ്റ്റ് പ്ര​വീ​ണ്‍ പ​ര​മേ​ശ്വ​ര്‍, ഒ.​എം.​ആ​ര്‍ ടെ​സ്​​റ്റി​നു നേ​തൃ​ത്വം ന​ല്‍കി​യ രാ​ജ​ന്‍ പാ​പ്പി, ദി​വ്യ, ഷി​റാ​സ് ബാ​വ, ജോ​യ് ആ​ലു​ക്കാ​സ് എ​ക്​​സി​ക്യു​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ജോ​ണ്‍പോ​ള്‍ ജോ​യ്​ ആ​ലു​ക്കാ​സ്, യു​എ​ഇ എ​ക്സ്ചേ​ഞ്ച് ക​മ്യു​ണി​റ്റി റീ​ച്ച്​ വി​ഭാ​ഗം മേ​ധാ​വി വി​നോ​ദ്​ ന​മ്പ്യാ​ർ, ഇ​ക്വി​റ്റി പ്ല​സ് എം.​ഡി ജു​ബി കു​രു​വി​ള, ഹി​റ്റ് എ​ഫ്എം ആ​ർ.​ജെ​മാ​രാ​യ സി​ന്ധു, ഡോ​ണ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. ഗാ​യി​ക ഗാ​യ​ത്രി അ​ശോ​കി​െ​ൻ​റ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsproud to be an indian
News Summary - proud to be an indian-uae-uae news
Next Story