Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രതിരോധത്തിനും...

പ്രതിരോധത്തിനും സമാധാനത്തിനും സംയുക്​ത  അറബ്​ സേന വേണം-  അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ

text_fields
bookmark_border
പ്രതിരോധത്തിനും സമാധാനത്തിനും സംയുക്​ത  അറബ്​ സേന വേണം-  അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ
cancel

ദുബൈ: അറബ്​ ലോകം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലത്തിലൂടെയാണ്​ നീങ്ങുന്നതെന്നും രാജ്യങ്ങൾ പരസ്​പര സഹകരണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാനാവൂ എന്നും അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ അഹ്​മദ്​ അബുൽ ഗൈത്​.  ഭാഷയും സംസ്​കാരവും സമാനമായിട്ടും ശക്​തി തിരിച്ചറി​യുന്നതിലും  പരസ്​പരം വിലമതിക്കുന്നതിലും  അറബ്​ രാജ്യങ്ങൾ പരാജയപ്പെട്ടുവെന്നും ദുബൈയിൽ നടന്ന 16ാമത്​ അറബ്​ മീഡി​യാ ഫോറത്തി​ൽ മുഖ്യപ്രഭാഷണം നടത്തി അദ്ദേഹം പറഞ്ഞു.  

യമനിലും സിറിയയിലും ഉൾപ്പെ​െട മേഖലയിലെ പല രാജ്യങ്ങളിലും അഭ്യന്തര യുദ്ധങ്ങൾ നടക്കുന്നു. ലക്ഷങ്ങൾ മരിക്കു​േമ്പാൾ ദശലക്ഷക്കണക്കിനു പേരാണ്​ ഇവിടെ അഭയാർഥികളാവുന്നത്​. അറബ്​ ദേശത്തി​​െൻറ ഹൃദയമായ സിറിയയും പടിഞ്ഞാറൻ ചിറകായ ഇറാഖും ഇന്നത്തെ ദുരിതാവസ്​ഥയെ അഭിമുഖീകരിക്കുന്നു​​േമ്പാൾ പല വിദേശ ശക്​തികളും സ​ന്തോഷത്തിലാണ്​. അയൽ രാജ്യങ്ങളായ ഇസ്രയേലും ഇറാനും അറബ്​ മേഖലയിൽ അന്യായമായി തലയിട്ട്​ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്​. ഫലസ്​തീനു നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ​െഎക്യരാഷ്​ട്ര സഭയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.  അറബ്​ രാജ്യങ്ങളുടെ സംയുക്​ത സേന രൂപവത്​കരിക്കാൻ ഉൗർജിതമായ ശ്രമങ്ങൾ വേണ്ടതുണ്ട്​. 


അക്രമിക്കാനല്ല, അധിനിവേശങ്ങളെ പ്രതിരോധിക്കാനും സമാധാന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സംയുക്​ത സേനക്ക്​ കഴിയും.  തീവ്രവാദവും ഭീകരവാദവും പടരുന്നത്​ തടയാനും അറബ്​ രാജ്യങ്ങളുടെ ശക്​തമായ ഏകീകരണം ആവശ്യമുണ്ട്​. സാമൂഹിക-സാമ്പത്തിക വികസനവും വിദ്യാഭ്യാസ-തൊഴിലവസരങ്ങൾ ഒരുക്കലുമുൾപ്പെടെ ബഹുതല പ്രവർത്തനങ്ങളിലൂടെ ഭീകരതയെ ഇല്ലാതാക്കണമെന്നും മാധ്യമങ്ങൾക്ക്​ ഇതിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഉദ്​ഘാടനം നിർവഹിച്ചു. മന്ത്രിമാരായ നൂറ അൽ കാബി, ശൈഖ ലുബ്​നാ ബിൻത്​ ഖാലിദ്​ ബിൻ സുൽത്താൻ ആൽ ഖാസിമി, ദുബൈ പ്രസ്​ ക്ലബ്​ പ്രസിഡൻറ്​ മോന അൽ മറി തുടങ്ങിയവർ സംസാരിച്ചു. അറബ്​ രാജ്യങ്ങളിൽ നിന്നുള്ള 3000 മാധ്യമ പ്രവർത്തകരും ഗവേഷകരും നിരീക്ഷകരുമാണ്​ രണ്ടു ദിവസമായി നടന്ന ഫോറത്തിൽ പ​െങ്കടുത്തത്​.സമാപന ചടങ്ങിൽ അറബ്​ മീഡിയാ അവാർഡുകളും വിതരണം ചെയ്​തു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protest
News Summary - protest
Next Story