Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രോട്ടീൻ...

പ്രോട്ടീൻ പൗഡറിലൊളിപ്പിച്ച്​ സ്വർണം കടത്താൻ ശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
പ്രോട്ടീൻ പൗഡറിലൊളിപ്പിച്ച്​ സ്വർണം കടത്താൻ ശ്രമം; പ്രതി പിടിയിൽ
cancel

ഷാർജ: നാട്ടിൽ നികുതി അടക്കാതെ കൊണ്ട് വന്ന ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണം ഷാർജ അന്താരാഷ്​ട്ര വിമാനതാവളത്തിൽ പിടികൂടി. ഏഷ്യൻ രാജ്യത്ത് നിന്ന്് വന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയതെന്ന് പൊലീസ്​ പറഞ്ഞു. നാട്ടിൽ നികുതി അടക്കുന്നതിൽ നിന്ന് രക്ഷപ്പെടാനാണ്​ സ്വർണം  പൗഡറിനകത്ത് ഒളിപ്പിച്ചത്​. തിരിച്ചറിയാതിരിക്കാൻ വസ്​ത്രങ്ങൾ കൊണ്ട് മൂടി. എന്നാൽ വിമാനതാവളത്തിലെ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്​ഥർ ടിന്ന് തുറന്ന് പരിശോധിച്ചപ്പോളാണ് കള്ളി വെളിച്ചത്തായത്. നാട്ടിൽ നിന്ന് പൊന്ന് വാങ്ങിയ രശീതി ഇയാൾ പൊലിസിന് നൽകി.  നികുതി അടക്കുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് ത​ന്ത്രം പ്രയോഗിച്ചതെന്ന്​ ഇയാൾ വെളിപ്പെടുത്തി.ഇത്തരം നടപടികൾ കുറ്റകരമാണെന്ന്​ ശിക്ഷാർഹമാണെന്ന്​ ഷാർജ അന്താരാഷ്ട്ര വിമാന താവള പൊലീസ്​ സ്​റ്റേഷൻ ഒഫീസർ മതാർ ആൽ കെത്ബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsprotein birth
News Summary - protein birth-uae-gulf news
Next Story