സൈബർ സുരക്ഷ ലക്ഷ്യമാക്കി ഇന്നു മുതൽ 'പ്രൊട്ടക്ടിവ് ഷീൽഡ് സൈബർ ഡ്രിൽ'
text_fieldsഅബൂദബി: സൈബർ സുരക്ഷ ലക്ഷ്യമാക്കി ബുധനാഴ്ച മുതൽ 'പ്രൊട്ടക്റ്റിവ് ഷീൽഡ് സൈബർ ഡ്രിൽ' നടത്തുന്നു. യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലും നാഷനൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെൻറ് അതോറിറ്റിയും തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
വിവിധ സൈബർ ആക്രമണ സാഹചര്യങ്ങളെ അതിജീവിക്കാൻ സൈബർ നടപടിക്രമം സുപ്രധാന മേഖലകളെ ലക്ഷ്യമിടുന്നു. സൈബർ ആക്രമണങ്ങളെ നേരിടാൻ വിവിധ അധികാരികളെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനവും അതിവേഗം സൈബർ ആക്രമണത്തിനെതിരെ പ്രതികരിക്കാനുള്ള കഴിവുകൾ വിലയിരുത്താനും ഇത് പ്രയോജനപ്പെടും. എക്സ്പോ ആരംഭിക്കാൻ തയാറെടുക്കുന്നതിെൻറ പശ്ചാത്തലത്തിൽ വിവിധ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
