Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഭയാർഥി കുട്ടികളുടെ...

അഭയാർഥി കുട്ടികളുടെ സംരക്ഷണം: ഷാർജയുടെ പുരസ്കാരം കെനിയൻ സംഘടനക്ക്​

text_fields
bookmark_border
അഭയാർഥി കുട്ടികളുടെ സംരക്ഷണം: ഷാർജയുടെ പുരസ്കാരം കെനിയൻ സംഘടനക്ക്​
cancel

അഞ്ചു​ ലക്ഷം ദിർഹമാണ്​ സമ്മാനംഷാർജ: യുദ്ധക്കെടുതിയും പ്രകൃതിക്ഷോഭങ്ങളും കാരണം പിറന്ന നാട്ടിൽനിന്ന് പലായനം ചെയ്ത് അഭയാർഥി ക്യാമ്പുകളിലെത്തുന്ന കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നൽകുന്ന ഷാർജയുടെ 'സിയാര' പുരസ്കാരം കെനിയൻ മനുഷ്യാവകാശ ഏജൻസിക്ക്​. അഞ്ച്​ ലക്ഷം ദിർഹമാണ് സമ്മാനം.

കെനിയയിൽ അഭയാർഥികളാക്കപ്പെട്ട കുട്ടികളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനായി 2008ൽ സ്​ഥാപിതമായ നെയ്‌റോബി ആസ്ഥാനമായ റെഫ്യൂഷി (RefuSHE) എന്ന ഏജൻസിക്കാണ്​ പുരസ്​കാരം. കിഴക്കൻ ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ 13 മുതൽ 21 വയസ്സ് വരെ പ്രായമുള്ള അനാഥരായ അഭയാർഥി പെൺകുട്ടികളെയും കുട്ടികളെയും യുവതികളെയും സംരക്ഷിക്കുക, വിദ്യാഭ്യാസം നൽകുക, ശാക്തീകരിക്കുക എന്നിവ പരിഗണിച്ചാണ്​ സമ്മാനം. 5000 പേർക്ക്​ നേരിട്ടും 20,000 പേർക്ക്​ അല്ലാതെയും റെഫ്യൂഷിയുടെ സഹായം എത്തുന്നുണ്ട്​.

അഭയാർഥികളെ പിന്തുണക്കാൻ ഷാർജ പ്രതിജ്ഞാബദ്ധം –ശൈഖ് സുൽത്താൻ

ഷാർജ: ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് സഹായഹസ്തം നൽകാൻ എമിറേറ്റ് സദാസമയവും തയാറാണെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി പറഞ്ഞു. സ്നേഹവും നീതിയും നിലനിൽക്കാൻ അഭയാർഥികളെ പരിഗണിച്ച് മുന്നോട്ടുപോകണമെന്ന്​ ശൈഖ് സുൽത്താൻ ഓർമിപ്പിച്ചു.​​ ദുർബലർക്കൊപ്പം നിൽക്കുന്നത് കടമയാണ്. ഇത് ഇടക്കിടെ വേണ്ടതല്ല, ദൈനംദിന ഉത്തരവാദിത്തമാണെന്നും 'സിയാര 2021' അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Award
News Summary - Protection of Refugee Children: Sharjah Award for Kenyan Organization
Next Story