Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ നബിദിനം...

യു.എ.ഇയിൽ നബിദിനം സെപ്​റ്റംബർ അഞ്ചിന്​

text_fields
bookmark_border
യു.എ.ഇയിൽ നബിദിനം സെപ്​റ്റംബർ അഞ്ചിന്​
cancel

ദുബൈ: ശനിയാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി യു.എ.ഇയിൽ ദൃശ്യമായില്ലെന്ന്​ അന്താരാഷ്ട്ര അസ്​ട്രോണമി സെന്‍റർ അറിയിച്ചു. ഈ സാഹചര്യത്തിൽ സഫർ 30 ഞായറാഴ്ച പൂർത്തിയായി തിങ്കളാഴ്ച രാജ്യത്ത്​ റബീഉൽ അവ്വൽ ആദ്യദിനമായിരിക്കും.

ഇതനുസരിച്ച്​ നബിദിനം സെപ്​റ്റംബർ അഞ്ച്​ വെള്ളിയാഴ്ചയായിരിക്കും. സാധാരണ നബിദിനത്തിന്​ രാജ്യത്ത്​ അവധി പ്രഖ്യാപിക്കാറുള്ള സാഹചര്യത്തിൽ ഇത്തവണ വാരാന്ത്യദിനങ്ങൾകൊപ്പം മൂന്നുദിവസം അവധി ലഭിച്ചേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ്​ പുറത്തുവന്നിട്ടില്ല.

അറബ്​ ലോകത്ത്​ തന്നെ വിവിധ രാജ്യങ്ങളിൽ ശനിയാഴ്ച മാസപ്പിറവി കണ്ടിട്ടുണ്ട്​. സൗദി അറേബ്യ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ എന്നിവിടങ്ങളിൽ ഞായറാഴ്ച റബീഉൽ അവ്വൽ ഒന്നായിരുന്നു. യു.എ.ഇക്ക്​ പുറമെ ഒമാനിലും മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ചയാണ്​ ഹിജ്​റ കലണ്ടറിലെ മൂന്നാമത്തെ മാസം ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsseptemberLeavesUAEInternational Astronomy CenterProphet's Day
News Summary - Prophet's Day in the UAE on September 5th
Next Story