Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനബിദിന അവധി:...

നബിദിന അവധി: ജി.ഡി.ആർ.എഫ്.എ പ്രവർത്തന സമയം പ്രഖ്യാപിച്ചു

text_fields
bookmark_border
നബിദിന അവധി: ജി.ഡി.ആർ.എഫ്.എ പ്രവർത്തന സമയം പ്രഖ്യാപിച്ചു
cancel

ദുബൈ: വെള്ളിയാഴ്ചത്തെ നബിദിന അവധി ദിനത്തിലെ പ്രവർത്തന സമയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് ഇടപാടുകളിൽ സൗകര്യവും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഒരുക്കിയത്​. നബിദിന അവധിയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 (ആറൈവൽസ് ഹാൾ) കസ്റ്റമർ ഹാപ്പിനസ് സെന്റർ 24 മണിക്കൂറും സാധാരണ രീതിയിൽ പ്രവർത്തിക്കും. ഇത് യാത്രക്കാർക്കും ഉപഭോക്താക്കൾക്കും തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കും. അതോടൊപ്പം അൽ അവീർ കസ്റ്റമർ ഹാപ്പിനസ്​ സെന്റർ രാവിലെ 6 മുതൽ രാത്രി 10വരെ തുറക്കുന്നതാണ്.

ഡിജിറ്റൽ സേവനങ്ങളിലൂടെ തടസമില്ലാതെ ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റ്, ജി.ഡി.ആർ.എഫ്.എ ഡി.എക്സ്​.ബി, ‘ദുബൈ നൗ’ എന്നീ മൊബൈൽ ആപ്പുകൾ വഴി സേവനം ലഭ്യമാണ്. വിസ, റെസിഡൻസി, മറ്റ് ഇമിഗ്രേഷൻ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്ത് അന്വേഷണങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ കോൾ സെന്ററിലേക്ക് 8005111 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നബിദിനത്തോടനുബന്ധിച്ച് ഭരണാധികാരികൾക്കും ജനങ്ങൾക്കും ജി.ഡി.ആർ.എഫ്.എ ആശംസ നേർന്നു.


ജി.ഡി.ആർ.എഫ്.എ ദുബൈ പ്രധാന കാര്യാലയം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holidayworking hoursannounceProphet's Day
News Summary - Prophet's Day holiday: GDRFA announces working hours
Next Story