നബിദിന അവധി: ദുബൈയിലും സൗജന്യ പാർക്കിങ്
text_fieldsദുബൈ: അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾക്കു പിന്നാലെ നബിദിനം പ്രമാണിച്ച് വെള്ളിയാഴ്ച ദുബൈയിലും വാഹനങ്ങളുടെ പൊതു പാർക്കിങ് സൗജന്യമാക്കി. എന്നാൽ, മൾട്ടിലെവൽ ടെർമിനലുകളിൽ സൗജന്യ പാർക്കിങ് അനുവദിക്കില്ലെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ദുബൈ മെട്രോ, ട്രാം, ബസ്, അബ്രകൾ തുടങ്ങിയ പൊതു ഗതാഗത സേവനങ്ങളുടെ സമയത്തിലും മാറ്റമുണ്ട്. ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ വെള്ളിയാഴ്ച രാവിലെ അഞ്ചു മുതൽ ശനിയാഴ്ച പുലർച്ച ഒരു മണിവരെയായിരിക്കും സർവിസ്. ദുബൈ ട്രാം വെള്ളിയാഴ്ച രാവിലെ ആറു മുതൽ ശനിയാഴ്ച പുലർച്ച ഒരു മണിവരെ സർവിസ് നടത്തും.
ബസ് സർവിസുകൾ വെള്ളിയാഴ്ച രാവിലെ അഞ്ചു മുതൽ ശനിയാഴ്ച പുലർച്ച 12.30 വരെയായിരിക്കും സർവിസ്. മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച ബസ് സർവിസുകൾ മെട്രോ ടൈംടേബ്ൾ അനുസരിച്ച് സർവിസ് തുടരും. ദുബൈ മറീന, വാട്ടർ ടാക്സി, അബ്രകൾ, വാട്ടർ ബസ്, ദുബൈ ഫെറി എന്നിവയുടെ സമയമാറ്റം ആർ.ടി.എയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

