നബിദിനം: ദുബൈയിൽ പൊതുഅവധി പ്രഖ്യാപിച്ചു
text_fieldsദുബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ദുബൈയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 28 വെള്ളിയാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികളായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ആഗസ്റ്റ് 31 തിങ്കളാഴ്ചയായിരിക്കും ഓഫിസുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങുക.
ദുബൈ ഗവണ്മെന്‍റ് ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്മെന്റാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബൈ സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഈ അവധി ബാധകമായിരിക്കും. അതേസമയം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും, അത്യാവശ്യ പൊതുജന സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താൻ അനുമതിയുണ്ട്. അവധി ദിവസങ്ങളിലും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനാണിത്. നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികൾക്കും പൗരന്മാർക്കും പ്രവാസികൾക്കും ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്മെന്റ് ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

