പ്രവാചക വചനങ്ങൾ സഹിഷ്ണുതയുടെ മാതൃക - ഡോ. മുഹമ്മദ് ഫാറൂഖ് നഈമി
text_fieldsഫുജൈറ രാജ കുടുംബാംഗം ശൈഖ് ഖലീഫ ബിൻ അബ്ദുല്ല അൽ ശർഖിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയും ചേർന്ന് സമ്മാനിക്കുന്നു
ദുബൈ: മുഹമ്മദ് നബിയുടെ മഹനീയ ജീവിതത്തെ മാതൃകയാക്കി മുന്നേറേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ കടമയാണെന്നും സഹിഷ്ണുതയുടെ മാതൃകയായ പ്രവാചക വചനങ്ങൾ ജീവിതത്തിൽ പകർത്തണമെന്നും പ്രഗല്ഭ പണ്ഡിതനും ത്വയ്ബ സെന്റർ ഡയറക്ടറുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു. മീലാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മഹബ്ബ ഇന്റർനാഷനൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നഈമി. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫുജൈറ രാജകുടുംബാംഗം ശൈഖ് ഖലീഫ ബിൻ അബ്ദുല്ല അൽ ശർഖി മുഖ്യാതിഥിയായിരുന്നു. ഇബ്രാഹിം യാഖൂത് (ഡി.ടി.സി.എം), മാലി കൗൺസിലേഴ്സ് അഫയേഴ്സ് ഇൻചാർജ് ബർമ ബൊക്കാം അടക്കം നിരവധി പൗര പ്രമുഖർ സംബന്ധിച്ചു. കൺവീനർ ഫായിസ് ബിൻ ബുഖാരി സ്വാഗതം പറഞ്ഞു. പ്രവാചകന്റെ ജീവിതം പിന്തുടര്ന്നാണ് അവിടത്തോടുള്ള ആദരവും സ്നേഹവും നാം പ്രകടിപ്പിക്കേണ്ടത്.
പ്രവാചക അധ്യാപനങ്ങള് ലോകത്തിന് ആവശ്യമായ സമയമാണിതെന്നും സന്തുലിത ജീവിതാശയത്തെ പ്രബോധനം ചെയ്യേണ്ട മധ്യമ സമുദായമാണ് മുസ്ലിംകളെന്ന ബോധം നമുക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകൻ കാണിച്ച സഹിഷ്ണുതയുടെ സന്ദേശം ലോകത്ത് ഉയർത്തിപ്പിടിക്കുന്ന പ്രമുഖ രാഷ്ട്രമാണ് യു.എ.ഇ. ഈ നാടിന്റെ സഹവർത്തിത്വവും സ്നേഹവും പ്രവാസികളായ നാം പിന്തുടരണമെന്നും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

