വീട് യാഥാർത്ഥ്യമാക്കണോ; വഴി പ്രോപ്പർട്ടി ഷോയിലുണ്ട്
text_fieldsദുബൈ: വിയർത്ത് നേടിയ സമ്പാദ്യം ചിലവഴിച്ച് വീട് നിർമ്മിക്കാൻ പോകുന്നവരുടെയുള് ളിൽ സംശയങ്ങളുടെ പെരുമഴയായിരിക്കും. ഫ്ലാറ്റ് വേണോ വില്ല വേണോ, പുതിയ വീട് പണിയണോ പ ഴയത് പുതുക്കണോ, മേൽക്കൂര വാർക്കണോ ഒാടിടണോ തുടങ്ങി സ്വീകരണമുറിയുടെ വടക്കേ ചു വരിെൻറ നിറം മഞ്ഞയാണോ പച്ചയാണോ നല്ലതെന്ന് വരെയുള്ള നൂറുകൂട്ടം സംശയമുണ്ടാകും.
ഇതിനൊക്കെ പരിഹാരമാണ് ഷാർജ എക്സ്പോ സെൻററിൽ ഇൗ മാസം 14 മുതൽ 16 വരെ നടക്കുന്ന പ്രോപ്പർട്ടി ഷോ.ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യമേളയായ കമോൺ കേരളയുടെ ഭാഗമായാണ് പ്രോപ്പർട്ടി ഷോ നടത്തുന്നത്. കേരളത്തിലെ ഏറ്റവും മികച്ച 18 ബിൽഡർമാർ ഇതിൽ അണിനിരക്കും. അവരുടെ മികച്ച പ്രോജക്ടുകൾ അടുത്തറിയുന്നത് മുതൽ ഭവന നിർമ്മാണത്തിലെ സംശയങ്ങൾ ദുരീകരിക്കുന്നതിന് വരെയുള്ള അവസരം ഇവിടെയൊരുക്കിയിട്ടുണ്ട്.
വീടുകൾ നവീകരിക്കുന്നതടക്കമുള്ള സംശയങ്ങൾക്ക് പ്ലാൻ അടക്കമുള്ള മറുപടി നൽകാൻ പ്രത്യേക സ്റ്റാൾ വരെയുണ്ടാവും. ഇതിെൻറ തുടർച്ചയായി മാധ്യമം ഒാൺലൈൻ സംഘടിപ്പിക്കുന്ന ഒാൺലൈൻ പ്രോപ്പർട്ടി എക്സ്പോ ഫെബ്രുവരി മുതൽ 17മുതൽ ആരംഭിക്കുന്നതാണ്. ഫെബ്രുവരി 17 മുതൽ 23 വരെ ഏഴ് ദിവസമായിരിക്കും പ്രോപ്പർട്ടി എക്സ്പോയുടെ കാലാവധി. കേരളത്തിലെ അകത്തും പുറത്തുമുള്ള വിവിധതരം ഫ്ലാറ്റുകളും അപ്പാർട്ട്മെൻറുകളും വില്ലാസും കൊമേഴ്സ്യൽ സ്ഥാപനങ്ങളും ഇതിൽ സംബന്ധിക്കും. 35 ലക്ഷം മുതൽ അഞ്ച് കോടിവരെയുള്ള വിവിധ തരത്തിലുള്ള പ്രോപ്പർട്ടികളായിരിക്കും ഇവിടെ ലഭ്യമായിരിക്കുക. വിവരങ്ങൾക്ക്. www.comeonkeralauae.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
