Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രോംടെക്​ ​ഗ്ലോബൽ:...

പ്രോംടെക്​ ​ഗ്ലോബൽ: എസ്​.എം.ഇകളുടെ​ സൊല്യൂഷൻസ്​ പാർട്​ണർ​; എല്ലാ സർവിസുകളും ഒരു കുടക്കീഴിൽ​ ലഭ്യം

text_fields
bookmark_border
പ്രോംടെക്​ ​ഗ്ലോബൽ: എസ്​.എം.ഇകളുടെ​ സൊല്യൂഷൻസ്​ പാർട്​ണർ​; എല്ലാ സർവിസുകളും ഒരു കുടക്കീഴിൽ​ ലഭ്യം
cancel
camera_alt

പ്രോംടെക്​ മിഡിൽ ഈസ്റ്റ്​ റീജ്യണൽ മാനേജർ പി. ഫെലിക്സ്​ പൊന്നച്ചൻ

വൻകിട കോർപറേറ്റ്​ സ്ഥാപനങ്ങളിൽനിന്ന്​ വിത്യസ്തമായി ബിസിനസിലെ എല്ലാത്തരം പ്രവർത്തനങ്ങൾക്കുമായി വിത്യസ്ത സേവന ദാതാക്കളെ ആശ്രയിക്കേണ്ടി വരുന്നുവെന്നതാണ്​ ചെറുകിട-ഇടത്തരം സംരംഭങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. സേവനദാതാക്കളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും സ്ഥാപന ഉടമ കൂടുതൽ സമയം ഇവർക്കായി ചെലവഴിക്കേണ്ടിവരും.

ഇത്തരം സ്ഥാപനങ്ങളെ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി കോർപറേറ്റ്​ കമ്പനികളിലേത് പോലുള്ള പ്രത്യേക ഇൻഹൗസ്​ ടീം രൂപവത്​കരിക്കാനുളള സൗകര്യങ്ങൾ മിക്ക എസ്​.എം.ഇകളിലും ഉണ്ടാവണമെന്നില്ല. വിവിധ സേവന ദാതാക്കൾ വരുത്തുന്ന ചെറുതെറ്റുകൾ തിരിച്ചറിയപ്പെടാതെ പോകുന്നത്​ പലപ്പോഴും സ്ഥാപനത്തിന്‍റെ നിലനിൽപ്പിന്​ തന്നെ ഭീഷണിയാവുകയും ചെയ്യും.

വളർന്നുവരുന്ന ഒരു ചെറുകിട, ഇടത്തരം സംരംഭത്തിന്​ സാ​ങ്കേതികവിദ്യകൾ, ഇൻഷൂറൻസ്​​, എകൗണ്ടിങ്​, കൺസൽട്ടൻസി, പേറോൾ, സോഫ്​റ്റ്​വെയറുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള സർവിസുകൾ ഒഴിച്ചുകൂടാനാവാത്തതാണ്​​. എന്നാൽ, മേഖലകൾ കാര്യക്ഷമമല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക. സാ​ങ്കേതിക സേവനങ്ങൾക്കും ഇൻഷുറൻസ്​ സേവനങ്ങൾക്കുമായി വിശ്വസനീയമായ പങ്കാളികളെ കണ്ടെത്തുകയെന്നതും എസ്​.എം.ഇകളെ സംബന്ധിച്ച്​ ഏറെ വെല്ലുവിളിയാണ്​.

ഇൻഷുറൻസ്​ രംഗത്ത്​ മികച്ച പങ്കാളിയല്ലെങ്കിൽ നിർണായകമായ പല സന്ദർഭങ്ങളിൽ സ്ഥാപനത്തിന്​ ആശ്വസകരമായ പിന്തുണ അവരിൽനിന്ന്​ ലഭിക്കണമെന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ്​ ഒന്നിലധികം സർവിസുകളെ പരസ്പരം സമന്വയിപ്പിക്കുന്ന ഒരു ബിസിനസ്​ സോഫ്​റ്റ്​വെയർ ആവശ്യമായി വരുന്നത്​. വിശ്വസനീയമായും കാര്യക്ഷമമായും എല്ലാതരം സാ​ങ്കേതിക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്​ പ്രോംടെക് ഗ്ലോബൽ.

പ്രോംടെക്​ ഇൻഷുറൻസ്​ ഡോട്ട്​ കോം​, പ്രോംടെക് കണക്ട്​​ ആപ്ലിക്കേഷൻ എന്നിവയിലൂടെ ഒരു എസ്​.എം.ഇക്ക്​ ആവശ്യമായ എല്ലാ തരം സാ​ങ്കേതിക സേവനങ്ങളും കേന്ദ്രീകൃതവും വിശ്വസനീയമവുമായി ലഭ്യമാക്കാൻ പ്രോംടെകിന്​​ കഴിയുന്നുവെന്നതാണ്​ ഏറ്റവും വലിയ പ്രത്യേകത​. 2016 സ്ഥാപിതായ പ്രോംടെക്​ ​ഗ്ലോബൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ഹബുകളിൽ ഒന്നായ ടെക്​നോപാർക്ക്​ ആസ്ഥാനമായാണ്​ പ്രവർത്തിച്ചുവരുന്നത്​.

ഏതാണ്ട്​ ഒരു പതിറ്റാണ്ടിന്‍റെ സേവന പാരമ്പര്യമുള്ള പ്രോംടെക്​ ഗ്ലോബൽ, ലോകത്തെ പ്രമുഖ കമ്പനികൾക്ക്​ സാ​ങ്കേതിക, ഇൻഷൂറൻസ്​ സേവനങ്ങൾ നൽകുന്നതിൽ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായാണ്​ വിലയിരുത്തത്​. യു.എ.ഇയിലെ പ്രധാന എസ്​.എം.ഇകൾ സാ​ങ്കേതിക, ഇൻഷൂറൻസ്​ സേവനങ്ങൾക്കായി ആശ്രയിക്കുന്നത്​ പ്രോംടെക്​ ഗ്ലോബലിനേയാണ്​​. ​

മികച്ച നേതൃത്വത്തിന്​ കീഴിൽ വ്യവസായ മേഖലകളിൽ വൈദഗ്​ധ്യമുള്ള പ്രഫഷനൽ ടീമാണ്​ പ്രോംടെകിന്‍റെ കരുത്ത്​​. സേവന മികവിന്​ നിരവധി അംഗീകാരങ്ങളും പ്രോംടെക്​ ​ഗ്ലോബലിനെ തേടിയെത്തിയിട്ടുണ്ട്​. 2025ലെ ടൈംസ്​ ബിസിനസ്​ അവാർഡ്​ പ്രോംടെക്​ കണക്ട്​ ആപ്പിനാണ്​ ലഭിച്ചത്​​.

കൂടാതെ ഫോബ്​സ്​, ടൈംസ്​ ഓഫ്​ ഇന്ത്യ, ഗൾഫ്​ ന്യൂസ്​, ഔട്ട്​ലുക്​, ഖലീജ്​ ടൈംസ്​, സിലികൺ ഇന്ത്യ തുടങ്ങിയ ​പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പ്രോംടെകിനെ കുറിച്ചുള്ള ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കോൺഫെഡറേഷൻ ഓഫ്​ ഇന്ത്യൻ ഇൻഡസ്​ട്രി, ജിടെക്​, നാസ്​കോം, സ്റ്റാർട്ടപ്പ്​ ഇന്ത്യ, യു.എസ്​ ഇന്ത്യ ഇംപോട്ടേഴ്​സ്​ കൗൺസിൽ (യു.എസ്​.ഐ.ഐ.സി) എന്നിവയുടെ അംഗീകാരവും പ്രോംടെക്​ ​ഗ്ലോബൽ കരസ്ഥമാക്കിയിട്ടുണ്ട്​.

പ്രവാസി മലയാളിയായ എബി എബ്രഹാം ആണ്​ പ്രോംടെക്​ ​ഗ്ലോബലിന്‍റെ സ്ഥാപകനും എക്സിക്യുട്ടീവ്​ ഡയറക്ടറും. ജി. അനുരൂപ് ​ (സി.ഒ.ഒ), പി. ഫെലിക്സ്​ പൊന്നച്ചൻ (റീജനൽ മാനേജർ, മിഡിൽ ഈസ്റ്റ്​), എസ്​. ഷംനാദ്​ (ഹെഡ്​ ഓഫ്​ ഡെലിവറി) എന്നിവരാണ്​ മറ്റ്​ മാനേജ്​മെന്‍റ്​ പ്രതിനിധികൾ. യു.എ.ഇയിലെ പ്രധാന എസ്​.എം.ഇകൾക്ക് ഏറ്റവും മികവുറ്റ രീതിയിൽ സാങ്കേതിക പിന്തുണ നൽകാൻ ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രോംടെക്കിനുണ്ടെന്ന് പ്രോംടെക് മിഡിൽ ഈസ്റ്റ്​ റീജനൽ മാനേജർ പി. ഫെലിക്സ് പൊന്നച്ചൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insuranceGulf NewssmesoftwareconsultancyAccountingtechnologies
News Summary - PromptTech Global: Solutions Partner for SMEs
Next Story