Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേടായ കാർ നീക്കാൻ സഹായിച്ച െപാലീസുകാരന് സ്ഥാനക്കയറ്റം
text_fieldsbookmark_border
ദുബൈ: റോഡിൽ നിന്നുപോയ കാർ തള്ളി മാറ്റി ഗതാഗതം സുഗമമാക്കിയ ട്രാഫിക് പൊലീസുകാരന് സ്ഥാനക്കയറ്റം നൽകി ദുബൈ പൊലീസ്. വലീദ് മുല്ല അബ്ദുല്ല എന്ന െപാലീസുകാരനാണ് ആദരിക്കപ്പെട്ടത്. റോഡിന് നടുവിൽ നിന്നുപോയ കാർ ഇദ്ദേഹം ഒറ്റക്ക് നീക്കം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ദുബൈ പൊലീസ് ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയാണ് പൊലീസുകാരന് സ്ഥാനക്കയറ്റം നൽകാൻ നിർദേശിച്ചത്. കൊടും വെയിലിൽ തിരക്കേറിയ റോഡിലൂടെ ഏറെ ദൂരം കാർ തള്ളിക്കൊണ്ട് നടക്കുകയും ഒാടുകയും ചെയ്യുന്ന പൊലീസുകാരെൻറ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ ദുബൈ പൊലീസ് ട്വിറ്ററിലും നൽകിയിട്ടുണ്ട്. ഗതാഗത തടസമില്ലാതെ കാർ പാർക്ക് ചെയ്യാൻപറ്റുന്നയിടം കണ്ടെത്തുന്നതുവരെ ഇൗ തള്ളൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
