Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സഫാരി’യിൽ 10, 20, 30...

‘സഫാരി’യിൽ 10, 20, 30 പ്രൊമോഷന് തുടക്കമായി

text_fields
bookmark_border
Safari Hypermarket
cancel

ഷാര്‍ജ: വമ്പൻ ജനാകര്‍ഷക പ്രമോഷനായ 10,20, 30 പ്രൊമോഷന്​ സഫാരി ഹൈപര്‍മാര്‍ക്കറ്റില്‍ തുടക്കമായി. ഉപഭോക്താക്കൾക്ക്​ തിരിച്ചുനല്‍കുകയെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ പ്രൊമോഷൻ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർ മാര്‍ക്കറ്റായ സഫാരിയിൽ മേയ് ഒന്നിന്​ വീണ്ടും ആരംഭിച്ചതെന്ന്​ സഫാരി ഗ്രൂപ്​ മാനേജിങ്​ ഡയറക്ടർ സൈനുല്‍ ആബിദീൻ പറഞ്ഞു. അവധിക്കാലത്ത്​ യു.എ.ഇയിലെത്തി നാട്ടിലേക്ക്​ തിരിച്ചുപോകുന്നവർക്ക്​ പ്രമോഷൻ സഹായകരമാണ്​. ഗുണനിലവാരമുള്ള മികച്ച ഉല്‍പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക്​ വാങ്ങാമെന്നതാണ് പ്രയോജനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇയിലെ മറ്റു റീടെയിൽ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കൾക്ക്​ ചുരുങ്ങിയ ബജറ്റില്‍ ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ്​ ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങൾ ഉള്‍ക്കൊള്ളുന്ന 10, 20,30 പ്രമോഷന്​ തുടക്കംകുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ആനഡ്​ ഡിപാര്‍ട്മെന്‍റ്​ സ്​റ്റോറിലും ഫര്‍ണിച്ചർ സ്​റ്റോറിലും രുചിവൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി ആൻഡ്​ ഹോട്ട്ഫുഡിലും തുടങ്ങി എല്ലാവിഭാഗങ്ങളിലും പ്രമോഷൻ ലഭ്യമാണ്.


10, 20, 30 പ്രമോഷൻ യു.എ.ഇയിൽ ആദ്യം ആവിഷ്‌കരിച്ചത്​ സഫാരിയാണ്. അഞ്ചു ലക്ഷം ദിർഹം ക്യാഷ്​ പ്രൈസ്​ സമ്മാനം നൽന്ന ‘വിൻ ഹാഫ് എ മില്യൺ ദിര്‍ഹംസ്’ എന്ന പുതിയ മെഗാ പ്രമോഷൻ ഇപ്പോൾ നടന്നുവരുന്നുണ്ട്​. ഓരോ നറുക്കെടുപ്പിലൂടെയും ഒരുലക്ഷം ദിര്‍ഹമാണ്​ ക്യാഷ്​ പ്രൈസ്. 50,000 ദിര്‍ഹമാണ്ഒന്നാംസമ്മാനം. രണ്ടാംസമ്മാനം 30,000 ദിര്‍ഹമും മൂന്നാം സമ്മാനം 20,000 ദിര്‍ഹവുമാണ്. 2022 സെപ്തംബറിൽ ആരംഭിച്ച്​ 2023 ജൂ​ലൈ 10വരെ നീളുന്ന ഈ മെഗാ പ്രമോഷൻ കാലയളവില്‍ 15 ഭാഗ്യശാലികള്‍ക്ക് ആകെ 5 ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കും. സഫാരി ഹൈപ്പർ മാര്‍ക്കറ്റില്‍നിന്നും 50 ദിര്‍ഹമിന്​ പര്‍ച്ചേസ്​ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ‘മൈസഫാരി’ ആപ്പിൽ രജിസ്റ്റർ ചെയ്ത ഏതൊരാള്‍ക്കും സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safari Hypermarket
News Summary - promotion started in Safari Hypermarket
Next Story